Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി കെ.എം.സി.സി കർമ...

സൗദി കെ.എം.സി.സി കർമ പുരസ്‌കാരം പ്രഫ. ഖാദർ മൊയ്‌തീന് സമ്മാനിച്ചു

text_fields
bookmark_border
സൗദി കെ.എം.സി.സി കർമ പുരസ്‌കാരം പ്രഫ. ഖാദർ മൊയ്‌തീന് സമ്മാനിച്ചു
cancel

റിയാദ്: കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിയുടെ ഇൗ വർഷത്തെ സി. ഹാഷിം എൻജിനീയർ സ്‌മാരക കർമ പുരസ്കാരം മുസ്​ലിം ലീഗ് അഖിലേന്ത്യാ പ്രസിഡൻറ്​ പ്രഫ. ഖാദർ മൊയ്‌തീന് സമ്മാനിച്ചു. ചെന്നൈ വെസ്​റ്റിൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് പുരസ്‌കാരം കൈമാറിയത്. മുസ്​ലിം ലീഗ് ജനറൽ സെക്രട്ടറിയും കേരള പ്രതിപക്ഷ ഉപനേതാവുമായ പി.കെ. കുഞ്ഞാലികുട്ടി ചടങ്ങ്​ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ട്രഷറർ അബ്​ദുൽ മുഹൈമീൻ ആലുങ്ങൽ അധ്യക്ഷത വഹിച്ചു. മുസ്​ലിം ലീഗ് നേതാക്കളായ ദേശീയ ഓർഗനൈസിങ്​ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, സെക്രട്ടറി ഖുറം അനീസ്, തമിഴ്‌നാട് മുസ്​ലിം ലീഗ് ജനറൽ സെക്രട്ടറി കെ.എ. അബൂബക്കർ, സെക്രട്ടറി കെ.എം. നജ്‌മുദ്ദീൻ, മുസ്​ലിം യൂത്ത്‌ ലീഗ് സംസ്ഥാന പ്രസിഡൻറ്​ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ സംസാരിച്ചു.

ഇന്ത്യയിൽ തന്നെ എല്ലാ സംസ്ഥാനങ്ങൾക്കും അവിടെയുള്ള ന്യൂനപക്ഷങ്ങൾക്കും മാതൃകയാക്കാൻ പറ്റുന്ന വിധം രാഷ്​ട്രീയ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ വളരെ ഉന്നതിയിൽ നിൽക്കുന്ന കേരളത്തിലെ ത​െൻറ പ്രസ്ഥാനത്തി​െൻറ പോഷക ഘടകത്തിൽ നിന്ന് തന്നെ ഇത്തരമൊരു അംഗീകാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് മറുപടി പ്രസംഗത്തിൽ പ്രഫ. ഖാദർ മൊയ്‌തീൻ പറഞ്ഞു. മതേതര മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് ന്യൂനപക്ഷങ്ങളുടെ അവകാശ പോരാട്ടത്തിൽ മുൻനിരയിൽ നിലകൊണ്ട പ്രഫ. ഖാദർ മൊയ്‌തീന്​ ആറ് പതിറ്റാണ്ടിലപ്പുറമുള്ള സേവനങ്ങളെ മുൻ നിർത്തിയാണ് പുരസ്‌കാരം.

ഒരു ലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിയുടെ സ്ഥാപക നേതാവും മുൻ ട്രഷററുമായിരുന്ന പരേതനായ സി. ഹാഷിം എൻജിനീയറുടെ സ്മരാണാർഥമാണ് കർമ പുരസ്‌കാരം. പ്രവാസി ലീഗ് സംസ്ഥാന പ്രസിഡൻറ്​ ഹനീഫ മൂന്നിയൂർ, വൈസ് പ്രസിഡൻറ്​ ജലീൽ വലിയകത്ത്, എം.എസ്​.എഫ് നേതാക്കളായ എസ്.എച്ച്. അർഷാദ്, പി.വി. അഹമ്മദ് സാജു, കെ.എം.സി.സി നേതാക്കളായ പി.എം. അബ്​ദുൽ ഹഖ്, റഫീഖ് പാറക്കൽ, വി.പി. മുസ്തഫ, ഗഫൂർ പട്ടിക്കാട്, അനസ് പട്ടാമ്പി, അബദു റഹ്​മാൻ മാളൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സൗദി കെ.എം.സി.സി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള സ്വാഗതവും സെക്രട്ടറിയേറ്റ് അംഗം ഡോ. മുഹമ്മദ് കാവുങ്ങൽ നന്ദിയും പറഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi kmcc
News Summary - Saudi KMCC Karma Award Presented by Khader Moein
Next Story