Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി കെ.​എം.​സി.​സി...

സൗ​ദി കെ.​എം.​സി.​സി ദേ​ശീ​യ ഫു​ട്​​ബാ​ൾ: ദ​മ്മാം ബ​ദ​ർ എ​ഫ്.​സി​ക്ക്​ കി​രീ​ടം

text_fields
bookmark_border
kmcc
cancel
camera_alt

സൗ​ദി കെ.​എം.​സി.​സി ദേ​ശീ​യ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ജേ​താ​ക്ക​ളാ​യ ദ​മ്മാം ബ​ദ​ർ എ​ഫ്.​സി​ കി​രീ​ട​വു​മാ​യി

റി​യാ​ദ്: പ്ര​ഥ​മ സൗ​ദി കെ.​എം.​സി.​സി ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ദ​മ്മാം ബ​ദ​ർ എ​ഫ്.​സി​ക്ക് കി​രീ​ടം. മൂ​ന്ന് മാ​സ​മാ​യി സൗ​ദി​യു​ടെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ലാ​യി ന​ട​ന്ന ടൂ​ർ​ണ​മെ​ന്റി​ന്റെ​ഫൈ​ന​ലി​ൽ ജി​ദ്ദ​യി​ലെ സ​ബീ​ൻ എ​ഫ്.​സി ക്ല​ബി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ബ​ദ​ർ എ​ഫ്.​സി സൗ​ദി​യി​ലെ മി​ക​ച്ച പ്ര​വാ​സി ക്ല​ബു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ​ത്. റി​യാ​ദ്​ മ​ല​സി​ലെ റ​യ​ൽ മ​ഡ്രി​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്റി​ന്റെ ഫൈ​ന​ൽ കാ​ണാ​ൻ സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഫു​ട്ബാ​ൾ പ്രേ​മി​ക​ൾ ഒ​ഴു​കി​യെ​ത്തി.

പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ എം.​പി, കെ.​പി. മു​ഹ​മ്മ​ദ്‌​കു​ട്ടി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. ഒ​ന്നാം പ​കു​തി​യു​ടെ 29ാം മി​നി​റ്റി​ൽ മു​ഹ​മ്മ​ദ് അ​ജ്‌​സ​ൽ നേ​ടി​യ മ​നോ​ഹ​ര ഗോ​ളി​ലൂ​ടെ ബ​ദ​ർ എ​ഫ്.​സി​യാ​ണ് അ​ക്കൗ​ണ്ട് തു​റ​ന്ന​ത്.

ഇ​രു പ​കു​തി​ക​ളി​ലു​മാ​യി ഗോ​ൾ മ​ട​ക്കാ​ൻ പോ​രാ​ടി​യ സ​ബീ​ൻ എ​ഫ്.​സി​ക്ക് മു​ന്നി​ൽ ഗോ​ൾ മാ​ത്രം പി​റ​ന്നി​ല്ല. ര​ണ്ടാം പ​കു​തി​യു​ടെ 14ാം മി​നി​റ്റി​ൽ അ​ജ്‌​സ​ൽ ന​ൽ​കി​യ മ​നോ​ഹ​ര പാ​സ് ഹാ​ദി​യു​ടെ ബൂ​ട്ടി​ലൂ​ടെ ജി​ദ്ദ​യു​ടെ ഗോ​ളി​യെ​യും മ​റി​ക​ട​ന്ന് വ​ല​കു​ലു​ക്കി​യ​പ്പോ​ൾ ബ​ദ​ർ എ​ഫ്.​സി വി​ജ​യം ഉ​റ​പ്പാ​ക്കി.

ക​ളി​യി​ലു​ട​നീ​ളം മി​ക​ച്ച മു​ന്നേ​റ്റ​ങ്ങ​ൾ ന​ട​ത്തി​യ ബ​ദ​ർ എ​ഫ്.​സി​യു​ടെ മു​ഹ​മ്മ​ദ് അ​ജ്‌​സ​ലി​നെ മാ​ൻ ഓ​ഫ് ദി ​മാ​ച്ച് പു​ര​സ്കാ​ര​ത്തി​ന്​ തി​ര​ഞ്ഞെ​ടു​ത്തു. ടൂ​ർ​ണ​മെൻറി​ലെ ടോ​പ് സ്കോ​റ​റാ​യി സ​ബീ​ൻ എ​ഫ്.​സി​യു​ടെ ഫ​സ​ലു​റ​ഹ്​​മാ​നെ​യും ബെ​സ്​​റ്റ്​ ഗോ​ൾ കീ​പ്പ​റാ​യി ബ​ദ​ർ എ​ഫ്.​സി​യു​ടെ മു​ഹ​മ്മ​ദ് സാ​ദി​ഖി​നെ​യും മി​ക​ച്ച ഡി​ഫ​ൻ​ഡ​റാ​യി സ​ബീ​ൻ എ​ഫ്.​സി​യു​ടെ അ​ൻ​സി​ൽ റ​ഹ്​​മാ​നെ​യും മി​ക​ച്ച പ്ല​യ​റാ​യി ബ​ദ്‌​ർ എ​ഫ്.​സി​യു​ടെ ഹ​സ്സ​നെ​യും തി​ര​ഞ്ഞെ​ടു​ത്തു.

വൈ​കീ​ട്ട് 5.30ന്​ ​ആ​രം​ഭി​ച്ച വ​ർ​ണ​ശ​ബ​ള​മാ​യ ഘോ​ഷ​യാ​ത്ര സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ ജ​ന​ങ്ങ​ൾ​ക്ക് അ​വി​സ്‌​മ​ര​ണീ​യ​മാ​യ കാ​ഴ്ച​ക​ളാ​ണ് സ​മ്മാ​നി​ച്ച​ത്. നാ​ഷ​ന​ൽ ക​മ്മി​റ്റി​ക്ക് കീ​ഴി​ലു​ള്ള 40ഓ​ളം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ കാ​ണി​ക​ൾ​ക്ക് ഇ​മ്പ​മേ​കി. നേ​ര​ത്തെ റി​യാ​ദ്, ജി​ദ്ദ, യാം​ബു, ദ​മ്മാം തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലാ​ണ് നാ​ഷ​ന​ൽ സോ​ക്ക​ർ മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

സോ​ക്ക​റി​നോ​ട​നു​ബ​ന്ധി​ച്ച് മി​ക​ച്ച ഫു​ട്​​ബാ​ൾ സം​ഘാ​ട​ക​നു​ള്ള എ​ൻ​ജി. സി. ​ഹാ​ഷിം മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ്​ ദ​മ്മാം ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ പ്ര​സി​ഡ​ൻ​റ്​ സ​മീ​ർ കൊ​ടി​യ​ത്തൂ​രി​നും 2024ലെ ​ശി​ഹാ​ബ് ത​ങ്ങ​ൾ ബി​സി​ന​സ് എ​ക്സ​ല​ൻ​സി അ​വാ​ർ​ഡ്​ വി​ജ​യ് വ​ർ​ഗീ​സ് മൂ​ല​നും പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ സ​മ്മാ​നി​ച്ചു.

പ്ര​ഥ​മ കെ.​എം.​സി.​സി ദേ​ശീ​യ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന്റെ അ​ണി​യ​റ ശി​ൽ​പി​ക​ളാ​യ മു​ജീ​ബ് ഉ​പ്പ​ട, ഉ​സ്മാ​ന​ലി പാ​ല​ത്തി​ങ്ങ​ൽ എ​ന്നി​വ​ർ​ക്കു​ള്ള ഉ​പ​ഹാ​ര​വും ത​ങ്ങ​ൾ കൈ​മാ​റി. അ​ലി ഖ​ഹ്താ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​മ്പ​യ​ർ പാ​ന​ൽ മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. സ​മാ​പ​ന പ​രി​പാ​ടി​യി​ൽ നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് കു​ഞ്ഞു​മോ​ൻ കാ​ക്കി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്‌​ത​ഫ ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി. ടൂ​ർ​ണ​മെ​ന്റു​മാ​യി സ​ഹ​ക​രി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ എം.​പി കൈ​മാ​റി. കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ കെ.​പി. മു​ഹ​മ്മ​ദ് കു​ട്ടി, ഖാ​ദ​ർ ചെ​ങ്ക​ള, അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട്, ബ​ഷീ​ർ മൂ​ന്നി​യൂ​ർ, വി.​കെ. മു​ഹ​മ്മ​ദ്, ക​രീം താ​മ​ര​ശ്ശേ​രി.

സു​ലൈ​മാ​ൻ മാ​ളി​യേ​ക്ക​ൽ, മു​ഹ​മ്മ​ദ് സാ​ലി നാ​ല​ക​ത്ത്, ഉ​സ്മാ​ന​ലി പാ​ല​ത്തി​ങ്ങ​ൽ, ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ, ഹാ​രി​സ് ക​ല്ലാ​യി, ഫൈ​സ​ൽ ബാ​ബു, നാ​സ​ർ എ​ട​വ​ന​ക്കാ​ട്, അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര, മു​ഹ​മ്മ​ദ് കു​ട്ടി കോ​ഡൂ​ർ, ബ​ഷീ​ർ ചേ​ലേ​മ്പ്ര, സ​മീ​ർ കൊ​ടി​യ​ത്തൂ​ർ, ഡ​ൽ​ഹി കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ലിം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് വേ​ങ്ങാ​ട്ട് സ്വാ​ഗ​ത​വും സ്പോ​ർ​ട്സ് സ​മി​തി ക​ൺ​വീ​ന​ർ മു​ജീ​ബ് ഉ​പ്പ​ട ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCSaudi Arabia News
News Summary - Saudi KMCC National Football-Crown for Dammam Badr FC
Next Story