സൗദി കെ.എം.സി.സി സുരക്ഷപദ്ധതി; മൂന്നേമുക്കാൽ കോടിയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്തു
text_fieldsറിയാദ്: പ്രവാസലോകത്ത് സൗദി കെ.എം.സി.സിയുടെ വ്യവസ്ഥാപിതമായ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. സുരക്ഷപദ്ധതി പോലെ സൗദിയിലെ മൊത്തം പ്രവാസി സമൂഹത്തിന് ആശ്വാസം പകരുന്ന കർമപദ്ധതികൾ ജനകീയമായും സുതാര്യമായും നടത്തുന്നത് ശ്ലാഘനീയമാണ്. കുടുംബനാഥന്റെ അപ്രതീക്ഷിത വിടപറയൽ ഭയാനക സ്ഥിതിയിലാക്കുന്ന കുടുംബത്തിന് തണലാവുകയാണ് ഈ പദ്ധതി. ഓരോ പ്രവാസിയും ഈ പദ്ധതിയിൽ അംഗങ്ങളാകണമെന്ന് തങ്ങൾ ആഹ്വാനം ചെയ്തു.
കെ.എം.സി.സി നാഷനൽ കമ്മിറ്റിയുടെ സുരക്ഷപദ്ധതിയിൽ അംഗങ്ങളായിരുന്ന മരിച്ച 52 പേരുടെ കുടുംബങ്ങൾക്കുള്ള മൂന്നേമുക്കാൽ കോടി രൂപയുടെ ആനുകൂല്യങ്ങൾ കാസർകോട്ട് നടന്ന ചടങ്ങിൽ മുനവ്വറലി ശിഹാബ് തങ്ങൾ വിതരണം ചെയ്തു. മുനിസിപ്പൽ ഹാളിൽ സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ അധ്യക്ഷത വഹിച്ചു.
അൽ കൊറിയാത് സെൻട്രൽ കമ്മിറ്റി വഴി സുരക്ഷപദ്ധതി അംഗമായിരിക്കെ മരിച്ച ജോർജ് കുട്ടി അലക്സാണ്ടറുടെ കുടുംബം, വാദി ദവാസിർ കമ്മിറ്റി വഴി അംഗമായിരിക്കെ മരിച്ച സജി കൊട്ടപ്പുറത്തിെൻറ കുടുംബം , അൽഖോബാർ കമ്മിറ്റി വഴി അംഗമായിരിക്കെ മരിച്ച വി.കെ. മുരളീധരെൻറ കുടുംബം, ലൈല അഫലാജ് കമ്മിറ്റി വഴി അംഗമായിരിക്കെ മരിച്ച ശിവദാസെൻറ കുടുംബം എന്നിവർ തങ്ങളിൽനിന്ന് ചെക്കുകൾ ഏറ്റുവാങ്ങി.
കൂടാതെ വിവിധ സെൻട്രൽ കമ്മിറ്റികളുടെ ഭാരവാഹികളും തങ്ങളുടെ കമ്മിറ്റിക്ക് കീഴിലുണ്ടായിരുന്ന മരിച്ച അംഗങ്ങളുടെ കുടുംബങ്ങൾക്ക് വേണ്ടി ചെക്കുകൾ ഏറ്റുവാങ്ങി. ചികിത്സ സഹായങ്ങളും വിതരണം ചെയ്തു . കെ.എം.സി.സി നാഷനൽ കമ്മിറ്റിയുടെ മേൽനോട്ടത്തിലുള്ള കെ.എം.സി.സി കേരള ട്രസ്റ്റിെൻറ കീഴിലുള്ള സുരക്ഷപദ്ധതി പന്ത്രണ്ടാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. പദ്ധതി ചെയർമാൻ അഷ്റഫ് തങ്ങൾ ചെട്ടിപ്പടി സുരക്ഷപദ്ധതി വിശദീകരണം നടത്തി.
കെ. രാജ് മോഹൻ ഉണ്ണിത്താൻ എം പി, സംസ്ഥാന മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി.എം. എ സലാം, ട്രഷറർ സി.ടി. അഹമ്മദലി, വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി, നാഷനൽ കമ്മിറ്റി മുഖ്യ രക്ഷാധികാരി കെ.പി. മുഹമ്മദ്കുട്ടി, മുൻ എം.എൽ.എ എം.സി. ഖമറുദീൻ, കാസർകോട് ജില്ല മുസ്ലിംലീഗ് ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ, നാഷനൽ കമ്മിറ്റി ചെയർമാൻ ഖാദർ ചെങ്കള, ട്രഷറർ അഹമ്മദ് പാളയാട്ട്, പദ്ധതി കോഓഡിനേറ്റർ റഫീഖ് പാറക്കൽ അക്കര ഫൗണ്ടേഷൻ ഡയറക്ടർ യാസിർ ഹുദവി എന്നിവർ പ്രസംഗിച്ചു. അക്കര ഫൗണ്ടേഷനിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരിപാടികൾ നടന്നു.
കാസർകോട് മുസ്ലിം ലീഗ് നേതാക്കളായ മുനീർ ഹാജി, അബ്ദുല്ല കുഞ്ഞി ചെർക്കള, എ.എം കടവത്ത്, ബഷീർ വെള്ളിക്കോത്ത്, മായിൻ കേളോട്ട് , ഇഖ്ബാൽ കാസർകോട്, ഹാരിസ് ചുരി, എം.എ. എച്ച് മഹമൂദ്, നാസർ ചെർക്കളം, ഹമീദ് ഹാജി, കുഞ്ഞബ്ദുല്ല കൊളവയൽ, ബീവി മുഹമ്മദ്, ബഷീർ തൊട്ടൻ, എം.എം. മുഹമ്മദ്കുഞ്ഞി, ഹമീദ് ഹാജി, ജലീൽ ബെവിഞ്ച, യൂത്ത് ലീഗ് നേതാക്കളായ അബ്ദുൽ അസീസ്, സാഹിർ ആസിഫ്, അബ്ദുൽ ജലീൽ തുടങ്ങിയവരും മുനിസിപ്പൽ ചെയർമാൻ അബ്ബാസ് ബീഗം, സൗദി കെ.എം.സി.സിയുടെ വിവിധ ഘടകങ്ങളുടെ നേതാക്കളായ നിസാം മമ്പാട്, സൈദ് മൂന്നിയൂർ, അബൂബക്കർ അരിമ്പ്ര, വി.പി. മുസ്തഫ, സി.പി. ശരീഫ്, മുഹമ്മദ് വേങ്ങര, ഒ.പി. ഹബീബ്, മുഹമ്മദ് രാജ, മജീദ് പുകയൂർ, മുസ്തഫ മഞ്ഞക്കുളം , ഖാലിദ് പട്ല, നാസർ പാറക്കടവ്, അബ്ദുൽ അസീസ് മോങ്ങം, എ.ടി. അബ്ദുൽ റസാഖ്, ഹംസ കപ്പൂർ എന്നിവർ ആശംസകൾ നേർന്നു. എസ്.എൽ.പി മുഹമ്മദ്, റസാഖ് വളക്കൈ, ഹംസ പെരിമ്പലം, ഖാദി മുഹമ്മദ്, ഹമീദ് വടകര, ഷൌക്കത്ത് കടമ്പോട്ട്, സിറാജ് ആലുവ, അബ്ദുല്ല പടിക്കൽ, അമീർ പിലാക്കൽ, അബ്ദുൽ ഖാദർ കുമ്പള, കുഞ്ഞിമുഹമ്മദ് പെരിന്തൽമണ്ണ, അബ്ദുൽ റഹൂഫ് തഹത് , വി. ദിലീഫ്, ടി.പി. റിയാസ്, ഷുഹൈബ് മട്ടന്നൂർ, ഹുസ്സൈൻ ദമാം, നാസർ കൂട്ടിലങ്ങാടി, മൊയ്തുപ്പ മേൽമുറി, അബ്ദുൽ ഗഫൂർ തബൂക്ക്, അസീസ് കോറം വയനാട്, ഷമീം റിയാദ്, മഹറൂഫ് കാസർകോട് , അഷ്റഫ് താമരശ്ശേരി, ഹബീബ് മക്ക , അമീർ കാക്കിയ, സലിം റാബിഗ് തുടങ്ങി കെ.എം.സി.സി നേതാക്കൾ പങ്കെടുത്തു. ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് സ്വാഗതവും സംഘാടക സമിതി കൺവീനർ അൻവർ ചേരങ്കൈ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.