സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷ പദ്ധതി ആനുകൂല്യം വിതരണം ചെയ്തു
text_fieldsദമ്മാം: സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി ‘സാമൂഹിക സുരക്ഷ പദ്ധതി 2023’ൽനിന്നുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്തു. പദ്ധതിയിൽ അംഗമായിരിക്കെ മരിച്ച 53 അംഗങ്ങളുടെ കുടുംബങ്ങള്‍ക്കും മാരകരോഗങ്ങള്‍ക്ക് ചികിത്സ തേടിയ 200ഓളം അംഗങ്ങള്‍ക്കുമായി മൂന്നര കോടിയോളം രൂപയുടെ ധനസഹായമാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്തത്. പാണക്കാട് നടന്ന ചടങ്ങില്‍ വാദി ദവാസിറില്‍ മരിച്ച എറണാകുളം മരട് സ്വദേശി പ്രശാന്ത് പ്രകാശൻ, അൽഖര്‍ജിൽ മരിച്ച ബൈജു എന്നീ പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് ചെക്ക് കൈമാറിയാണ് തങ്ങള്‍ ഉദ്ഘാടനം നിർവഹിച്ചത്.
ആശ്രിതരുടെ കുടുംബങ്ങള്‍ക്ക് എത്തിച്ചുനല്‍കാനായി വിവിധ സെൻട്രല്‍ കമ്മിറ്റികളുടെ ഭാരവാഹികള്‍ മറ്റ് ചെക്കുകള്‍ ഏറ്റുവാങ്ങി. നാഷനൽ കമ്മിറ്റി സുരക്ഷാപദ്ധതിയില്‍ ഇപ്പോള്‍ മുക്കാല്‍ ലക്ഷത്തോളം പ്രവാസികള്‍ അംഗങ്ങളാണ്. മരണാനന്തര ആനുകൂല്യമായി, അംഗത്വ കാലയളവിന് അനുസൃതമായി മൂന്ന് മുതല്‍ 10 ലക്ഷം രൂപ വരെയാണ് പദ്ധതിയില്‍ നിന്നും ആനുകൂല്യമായി നല്‍കിവരുന്നത്. ഇതിന് പുറമെ പദ്ധതിയില്‍ അംഗമായിരിക്കുമ്പോള്‍ മാരക രോഗങ്ങള്‍ കണ്ടെത്തി ചികിത്സ നടത്തുന്നവര്‍ക്ക് ചികിത്സ ആനുകൂല്യങ്ങളും നല്‍കിവരുന്നുണ്ട്.
കോഴിക്കോട് ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചുവരുന്ന കെ.എം.സി.സി കേരള ട്രസ്റ്റിന് കീഴിലാണ് ഇപ്പോള്‍ പദ്ധതി നടക്കുന്നത്. പ്രവാസികള്‍ക്ക് പുറമെ മുന്പ്രവാസികള്ക്കുകൂടി അംഗത്വം നല്‍കിയാണ് പദ്ധതി മുന്നോട്ടുപോകുന്നത്. ഹദിയത്തുറഹ്മ എന്ന പേരില്‍ 60 വയസ്സ് പിന്നിട്ട മുന്‍ പദ്ധതി അംഗങ്ങള്‍ക്ക് ഒരു മാസാന്ത പെന്ഷന് പദ്ധതിക്ക് കമ്മിറ്റി പോയ വര്‍ഷം തുടക്കം കുറിച്ചു. 165 മുന്‍ പ്രവാസികള്‍ക്കാണ് 2000 രൂപ വീതം മാസാന്തം പെന്ഷന് നല്‍കുന്നത്.
സൗദി കെ.എം.സി.സി പ്രസിഡൻറ് കെ.പി. മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, അഡ്വൈസറി ബോർഡ് ചെയർമാൻ ഇബ്രാഹീം മുഹമ്മദ്, അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി, മുഹമ്മദ് രാജ ആലപ്പുഴ, മുജീബ് പൂക്കോട്ടൂര്‍, കിഴക്കൻ പ്രവിശ്യ ഘടകം മുൻ സെക്രട്ടറി സിറാജ് ആലുവ, അവറാന് ഹാജി ഖുന്‍ഫുദ, ബഷീര്‍ കൂട്ടായി, സുലൈമാന്‍ മക്ക, മജീദ് പുകയൂര്‍, ജംഷീര്‍ മങ്കട, വാദി ദവാസിർ ഘടകം ഭാരവാഹികളായ ബഷീർ അൽമാസ്, മുനീർ വയനാട്, ഹാരിസ് താനാളൂർ, കെ.വി. ബാപ്പു ഒഴകൂർ, ഹംസ കണ്ണൂർ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.