സൗദി: കുളത്തൂപ്പുഴ സ്വദേശി താമസസ്ഥലത്ത് മരിച്ച നിലയിൽ
text_fieldsബുറൈദ: മലയാളി യുവാവിനെ ബുറൈദയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് ലാമിയ മന്‍സിലില്‍ (ഈട്ടിവിള വീട്ടില്‍) അലിയാരു കുഞ്ഞ്-റംല ബീവി ദമ്പതികളുടെ മകന് സബീര്‍ അലിയാണ് (42) മരിച്ചത്. ബുറൈദയില്‍ സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന സമീര്‍ അടുത്തിടെ സുഹൃത്തുമായി ചേര്‍ന്ന് സ്വന്തമായി വ്യാപാരം ആരംഭിച്ചിരുന്നതായും കഴിഞ്ഞ ദിവസവും കുടുംബവുമായി സംസാരിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ: ലാമിയ. മക്കള്‍: ആലിയ, ആദില്‍. സഹോദരങ്ങൾ: സനൽ, സജാദ്, സനൂപ്. മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ ബുറൈദ കെ.എം.സി.സി ഭാരവാഹി ഫൈസൽ ആലത്തൂർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.