നിർമിതബുദ്ധിയുടെ ലോകത്ത് മുന്നേറി സൗദി
text_fieldsയാംബു: ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എ.ഐ) മേഖലയിൽ വൻ കുതിച്ചുചാട്ടം നടത്തി സൗദി അറേബ്യ. എ.ഐ സൂചികയിൽ ആഗോളതലത്തിൽ 14ാം സ്ഥാനത്തും അറബ് ലോകത്ത് ഒന്നാമതുമെത്തി. 83 രാജ്യങ്ങൾക്കിടയിൽ നേരത്തേ 17ാം റാങ്കിലായിരുന്നതാണ് ഇപ്പോൾ 14 ലേക്ക് ഉയർന്നത്. ഈ നേട്ടം എ.ഐ മേഖലയിൽ രാജ്യത്തിന്റെ പുരോഗതിയുടെ നാഴികക്കല്ലായി മാറിയിരിക്കുകയാണ്.
യു.കെ ആസ്ഥാനമായുള്ള ന്യൂസ് പോർട്ടൽ ‘ടോർട്ടോയിസ് മീഡിയ’ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ അന്താരാഷ്ട്ര വർഗീകരണ സൂചകങ്ങളിലൊന്നായ ഗ്ലോബൽ എ.ഐ റാങ്കിങ് വിവരം പുറത്തുവിട്ടത്.
സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ നൽകിയ പിന്തുണയാണ്പുരോഗതിക്ക് ആക്കംകൂട്ടിയത്. രാജ്യത്തെ സർക്കാർ മേഖലയിലെ എ.ഐ കുതിച്ചുചാട്ടവും വിവിധ മേഖലയിലെ എ.ഐ ഇടപെടലുകളും ഏറെ ശ്രദ്ധേയമായിട്ടുണ്ട്.
കൊമേഴ്സ്യൽ ഇക്കോസിസ്റ്റം, എ.ഐ സാങ്കേതികവിദ്യകളിൽ നിക്ഷേപിക്കാനും അനുദിനം അഭിവൃദ്ധി പ്രാപിക്കുന്ന ഈ മേഖലയിലെ പ്രതിബദ്ധതയെ കൂടുതൽ പ്രകടമാക്കാനും സർക്കാർ നടത്തുന്ന വിവിധ പദ്ധതികളും ഏറെ സ്വീകാര്യമായി.
സൗദി സമ്പദ് വ്യവസ്ഥയിൽ എ.ഐ ചെലുത്തുന്ന സ്വാധീനവും വിപ്ലവവും തിരിച്ചറിഞ്ഞ് എല്ലാ മേഖലയിലും വിവിധ പരിഷ്കരണങ്ങൾ നടപ്പാക്കുകയാണ് രാജ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.