യാത്രാ വിലക്ക് നീക്കി സൗദി; പൗരന്മാർക്ക് ഇന്ത്യയിലേക്ക് വരാം
text_fieldsജിദ്ദ: കോവിഡ് മഹാമാരിയെത്തുടർന്ന് പൗരന്മാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്ന 16 രാജ്യങ്ങളിൽ നിന്ന് ഇന്ത്യ ഉൾപ്പെടെ നാല് രാജ്യങ്ങളെ ഒഴിവാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
എത്യോപ്യ, തുർക്കി, വിയറ്റ്നാം എന്നിവയാണ് യാത്രാവിലക്കിൽ നിന്ന് ഒഴിവാക്കിയ മറ്റ് മൂന്ന് രാജ്യങ്ങൾ. ലോക രാജ്യങ്ങളിലെ കോവിഡ് മഹാമാരിയുടെ സാഹചര്യം വിലയിരുത്തി സൗദി ആരോഗ്യ മന്ത്രാലയം തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
ഇന്തോനേഷ്യ, ലബനൻ, യമൻ, സിറിയ, ഇറാൻ, സൊമാലിയ, അഫ്ഗാനിസ്താൻ, വെനസ്വേല, അർമേനിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലിബിയ, ബെലാറസ് എന്നീ രാജ്യങ്ങളാണ് നിലവിൽ സൗദി പൗരന്മാർ യാത്ര നടത്താൻ പാടില്ലാത്ത ബാക്കി രാജ്യങ്ങൾ. കോവിഡിന്റെ ആദ്യ ഘട്ടത്തിൽ സ്വദേശികൾക്ക് യാത്ര നിരോധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടംപിടിച്ചിരുന്നെങ്കിലും ഇടക്കാലത്ത് ഒഴിവാക്കുകയും വീണ്ടും നിരോധനം ഏർപ്പെടുത്തുകയുമായിരുന്നു. ആ നിരോധനവും ഇന്നത്തെ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തോടെ ഒഴിവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.