ജനന രജിസ്ട്രേഷൻ ലളിതമാക്കി സൗദി
text_fieldsദമ്മാം: മന്ത്രാലയത്തിന്റെ അബ്ഷിർ പ്ലാറ്റ്ഫോം വഴി പ്രവാസികൾക്ക് ഓൺലൈൻ ജനന രജിസ്ട്രേഷൻ സൗകര്യം ലഭ്യമാകുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സിവിൽ സ്റ്റാറ്റസ് ഏജൻസി അറിയിച്ചു. ഇലക്ട്രോണിക് രീതിയിൽ ജനന രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയശേഷം, അവരുടെ വിലാസങ്ങളിലേക്ക് ജനന സർട്ടിഫിക്കറ്റ് അയക്കുന്നതിന് അഭ്യർഥന നൽകാമെന്ന് ഏജൻസി വെളിപ്പെടുത്തി.
പുതിയ നിയമം പ്രവാസികൾക്ക് ഏറെ സൗകര്യപ്രദവും നടപടികൾ ലളിതവുമാണ്. അബ്ഷിർ പോർട്ടലിൽ ലോഗിൻ ചെയ്ത് ജനന രജിസ്ട്രേഷൻ സേവനം തിരഞ്ഞെടുക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. തുടർന്ന് ആവശ്യമായ വ്യക്തിഗത വിവരങ്ങൾ നൽകുക. ശേഷം ജനന രജിസ്ട്രേഷൻ രേഖപ്പെടുത്തുക. രേഖകളും ഡെലിവറിയും അഭ്യർഥിക്കുക. ജനനസർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി മുമ്പ് സിവിൽ അഫയേഴ്സ് (അഹ്വാൽ മദനി) മന്ത്രാലയത്തിൽ മുൻകൂട്ടി ഓൺലൈൻ അപ്പോയ്മെന്റ് എടുത്തതിനുശേഷം ജനന രജിസ്ട്രേഷൻ ഓഫിസിൽ നേരിട്ടെത്തി കൈപ്പറ്റേണ്ടിയിരുന്ന നടപടിയാണ് ഇപ്പോൾ ലളിതമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.