സൗദി മലയാളി സമാജം ഓണം ആഘോഷിച്ചു
text_fieldsദമ്മാം: സൗദി മലയാളി സമാജം ഓണാഘോഷം ‘ശ്രാവണോത്സവം 2024’ സംഘടിപ്പിച്ചു. മലയാളി സമാജം പ്രവർത്തകരും ക്ഷണിക്കപ്പെട്ടവരും കേരളത്തനിമയാർന്ന വസ്ത്രങ്ങൾ ധരിച്ചും മനോഹരമായ പൂക്കളമൊരുക്കിയും ആഘോഷത്തിൽ പങ്കുചേർന്നു. നാടൻ പാട്ടുകളും വൈവിധ്യങ്ങളായ നൃത്തങ്ങളും കവിതകളും കോർത്തിണക്കിയ കലാപരിപാടികളും ആവേശം നിറക്കുന്ന കളികളും കായിക മത്സരങ്ങളുമെല്ലാം ആഘോഷത്തിന് മാറ്റുകൂട്ടി. മാവേലിത്തമ്പുരാന്റെ അതിഗംഭീരമായ എഴുന്നള്ളത്തും വിഭവസമൃദ്ധമായ ഓണസദ്യയുമെല്ലാം പങ്കെടുത്തവർക്ക് ഹൃദ്യമായ അനുഭവമായി.
സാംസ്കാരിക സമ്മേളനത്തിൽ സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. സമാജം ദേശീയാധ്യക്ഷൻ മാലിക് മഖ്ബൂൽ ഓണസന്ദേശം നൽകി. രക്ഷാധികാരി ജേക്കബ് ഉതുപ്പ്, മുഷാൽ തഞ്ചേരി, രജീഷ് അഹമ്മദ്, ഡോ. ജസീന ജാസ്മിൻ എന്നിവർ സംസാരിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അധ്യാപികയും സാസ്കാരിക പ്രവർത്തകയുമായ ഖദീജ ഹബീബിനെയും ഹബീബ് അമ്പാടനെയും ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.
ബിനു കുഞ്ഞ്, കല്ല്യാണി ബിനു, നിഖിൽ മുരളീധരൻ, അസ്ഹർ, ജീന ബഞ്ചമിൻ, കമറുദ്ദീൻ വലിയത്ത്, സഹീദ് എന്നിവർ ഗാനങ്ങളും കവിതകളും ആലപിച്ചു. രക്ഷാധികാരികളായ ആസിഫ് താനൂർ, മുരളീധരൻ, ട്രഷറർ ഫെബിന നജ്മുസമാൻ, ലീന ഉണ്ണികൃഷ്ണൻ, നജ്മുസമാൻ, ഡോ. അമിത ബഷീർ, ഹുസ്ന ആസിഫ്, ബിനു പുരുഷോത്തമൻ, ഷാജു അഞ്ചേരി, ബൈജു കുട്ടനാട്, വിനോദ് കുഞ്ഞ്, സഹീർ മജ്ദാൽ, ബൈജുരാജ്, ഉണ്ണികൃഷ്ണൻ, ഹമീദ് കണിച്ചാട്ടിൽ, സരള ജേക്കബ്, രമാ മുരളി എന്നിവർ നേതൃത്വം നൽകി.
ബിജു പൂതക്കുളം, സോഫിയ ഷാജഹാൻ, ഇഖ്ബാൽ വെളിയങ്കോട്, നജീബ് ചീക്കിലോട്, മാത്തുക്കുട്ടി പള്ളിപ്പാട്, ഷബ്ന നജീബ്, ഷിബിൻ ആറ്റുവ, ലതിക പ്രസാദ്, സമീർ അരീക്കോട്, ജിജി രാഹുൽ, റസാക്ക് ബാവു, ആസിഫ് കൊണ്ടോട്ടി തുടങ്ങിയവർ ആഘോഷ പരിപാടികളിൽ പങ്കെടുത്തു. ഡോ. സിന്ധു ബിനു സ്വാഗതവും ഷനീബ് അബൂബക്കർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.