Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി മാ​ധ്യ​മ​സം​ഘം...

സൗ​ദി മാ​ധ്യ​മ​സം​ഘം ‘മീ​ഡി​യ ഒ​യാ​സി​സ്’​ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
media oasis
cancel
camera_alt

സൗ​ദി മാ​ധ്യ​മ​സം​ഘം ജി20 ​ഉ​ച്ച​കോ​ടി സ്ഥ​ല​ത്ത്​ ഒ​രു​ക്കി​യ ‘മീ​ഡി​യ ഒ​യാ​സി​സ്​’ പ​വി​ലി​യ​ൻ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

ജി​ദ്ദ: ജി20 ​ഉ​ച്ച​കോ​ടി​യി​ൽ പ​​​ങ്കെ​ടു​ക്കാ​ൻ ഇ​ന്ത്യ​യി​ലെ​ത്തി​യ കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നെ അ​നു​ഗ​മി​ച്ച സൗ​ദി മാ​ധ്യ​മ പ്ര​തി​നി​ധി സം​ഘം ‘മീ​ഡി​യ ഒ​യാ​സി​സ്’ സ​ന്ദ​ർ​ശി​ച്ചു. ന്യൂ​ഡ​ൽ​ഹി​യി​ലെ ഉ​ച്ച​കോ​ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സൗ​ദി ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യ​മാ​ണ്​ ‘മീ​ഡി​യ ഒ​യാ​സി​സ്’​ ഒ​രു​ക്കി​യ​ത്. സ്ഥ​ല​ത്ത്​ ഒ​രു​ക്കി​യ വി​വി​ധ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ മാ​ധ്യ​മ പ്ര​തി​നി​ധി സം​ഘം ക​ണ്ടു.

അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ, സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​യു​ടെ പി​ന്തു​ണ​യോ​ടെ സൗ​ദി​യി​ലെ 20ല​ധി​കം പ​രി​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന 12 പ​വി​ലി​യ​നു​ക​ളാ​ണ്​ മീ​ഡി​യ ഒ​യാ​സി​ൽ ഒ​രു​ക്കി​യി​രു​ന്ന​ത്. വി​വി​ധ പ​ദ്ധ​തി​ക​ളും സൗ​ദി​യു​ടെ അ​ന്താ​രാ​ഷ്​​ട്ര പ​ങ്കാ​ളി​ത്ത​വും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യം ആ​രം​ഭി​ച്ച പു​തി​യ സം​രം​ഭ​ങ്ങ​ളി​ലൊ​ന്നാ​ണ് മീ​ഡി​യ ഒ​യാ​സി​സ്. രാ​ജ്യ​ത്തി​ന് പു​റ​ത്ത് ന​ട​ക്കു​ന്ന ഒ​യാ​സി​സി​​ന്റെ ആ​ദ്യ അ​ന്താ​രാ​ഷ്​​ട്ര പ​തി​പ്പാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaMedia oasis
News Summary - Saudi Media Association Visits Media Oasis
Next Story