കോവിഡ് വാക്സിൻ വീടുകളിൽ നൽകുന്ന സേവനമൊരുക്കി സൗദി ആരോഗ്യമന്ത്രാലയം
text_fieldsജിദ്ദ: 70 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്സിൻ വീടുകളിൽ വെച്ച് നൽകുന്നതിനുള്ള സേവനം ഒരുക്കിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പ്രതിരോധ കുത്തിവെപ്പിനു അർഹരായ പ്രായമായവരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ്. അതോടൊപ്പം കോവിഡ് വൈറസ് പ്രയാസങ്ങളിൽ നിന്നും അവരെ സംരക്ഷിക്കുന്നതിനും വാക്സിനേഷൻ കേന്ദ്രങ്ങളിൽ പോകുന്നതിെൻറ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുമാണ്.
യോഗ്യരായ മെഡിക്കൽ സ്റ്റാഫുകളാണ് ഈ സേവനം നൽകുകയെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കുടുംബ പരിതസ്ഥിതിയിൽ ആയിരിക്കുമ്പോൾ മെഡിക്കൽ സംഘത്തിനു വേണ്ട എല്ലാ ആരോഗ്യ പരിരക്ഷയും ഉറപ്പാക്കും. മുൻകരുതൽ നടപടികളും പാലിച്ചും പ്രതിരോധ നടപടികൾ പ്രയോഗിച്ചുമായിരിക്കും സേവനം നൽകുക. Https://www.moh.gov.sa/eServices/Pages/COVID-19-Vaccination എന്ന ലിങ്ക് വഴി ഇതിനായുള്ള സേവനം ലഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
കോവിഡ് പ്രതിരോധ കുത്തിവെപ്പിനുള്ള ദേശീയ പ്രചാരണം ആരംഭിച്ചതു മുതൽ പ്രായമുള്ളവർക്ക് ആരോഗ്യ മന്ത്രാലയം മുൻഗണന നൽകിയിട്ടുണ്ട്. 75 വയസ്സിനു മുകളിലുള്ള എല്ലാ പൗരന്മാർക്കും താമസക്കാർക്കും ബുക്കിങ് അല്ലെങ്കിൽ കാത്തിരിപ്പ് ഇല്ലാതെ രാജ്യത്തിെൻറ എല്ലാ മേഖലകളിലെയും അടുത്തുള്ള വാക്സിനേഷൻ സെൻറർ നേരിട്ട് സന്ദർശിച്ച് വാക്സിൻ സേവനം ലഭ്യമാക്കിയിരുന്നതായും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.