സൗദി ആരോഗ്യമന്ത്രാലയത്തിന് അന്തർദേശീയ പുരസ്കാരം
text_fieldsജിദ്ദ: സൗദി ആരോഗ്യമന്ത്രാലയത്തിെൻറ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് അന്താരാഷ്ട്ര പുരസ്കാരം. രാജ്യത്ത് കോവിഡ് വ്യാപനം തടയാനും നിയന്ത്രണവിധേയമാക്കാനും വേണ്ടിയുള്ള ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ 'നിങ്ങളുടെ കണ്ണുകൾ മതി' എന്ന കാമ്പയിനാണ് ലണ്ടനിലെ ക്രിയേറ്റിവ് ഫ്ലോർ അവാർഡ് ലഭിച്ചത്. എല്ലായിടത്തും മാസ്ക് ധരിക്കേണ്ടതിെൻറ പ്രാധാന്യം ഓർമിപ്പിക്കാനും പൊതുസമൂഹത്തിലെ മുഴുവൻ ആളുകളെയും അതിനായി പ്രേരിപ്പിക്കാനുമാണ് സൗദി ആരോഗ്യ വകുപ്പ് ഇങ്ങനെയൊരു കാമ്പയിൻ സംഘടിപ്പിച്ചത്.
കഴിഞ്ഞവർഷം നവംബറിലാണ് കാമ്പയിൻ തുടങ്ങിയത്. ഇതിെൻറ ഭാഗമായി വിവിധ ബോധവത്കരണ ബാനറുകളും സന്ദേശങ്ങളും വിഡിയോകളും പുറത്തിറക്കുകയും ചെയ്തിരുന്നു. വിവിധ സർക്കാർ ഏജൻസികളുടെ പങ്കാളിത്തത്തോടെ അവ സോഷ്യൽ മീഡിയകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. കോവിഡിനെ പ്രതിരോധിക്കാനും ആരോഗ്യ മുൻകരുതലുകളെക്കുറിച്ച് ആളുകളെ ബോധവത്കരിക്കാനും വ്യത്യസ്ത തലക്കെട്ടുകളിലായി വിവിധ കാമ്പയിനുകളാണ് ഇതിനകം സൗദി ആരോഗ്യമന്ത്രാലയം സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.