നാട്ടിൽനിന്ന് വാക്സിൻ എടുത്തവർക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാം
text_fieldsജിദ്ദ: അവധിക്ക് നാട്ടിലെത്തി തിരിച്ചു സൗദിയിലെത്താൻ കഴിയാതിരിക്കുകയും എന്നാൽ നാട്ടിൽനിന്ന് വാക്സിൻ കുത്തിവെപ്പ് എടുക്കുകയും ചെയ്തവരുടെ വിവരങ്ങൾ സൗദി ആരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം നിലവിൽ വന്നു. മന്ത്രാലയത്തിന് കീഴിൽ https://eservices.moh.gov.sa/CoronaVaccineRegistration എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്.
സൗദിയിൽ അംഗീകരിച്ച വാക്സിനുകളിൽ ഏതെങ്കിലും ഒന്നിെൻറ ഒറ്റ ഡോസ് സ്വീകരിച്ചവർക്കടക്കം ഈ വെബ്സൈറ്റിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. നാട്ടിൽ ആസ്ട്രസെനകയുടെ കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്കാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്യാനാവുക.
വെബ്സൈറ്റിൽ രജിസ്ട്രേഷൻ പൂർത്തിയാക്കും വിധം:
മുകളിൽ കൊടുത്ത വെബ്സൈറ്റിൽ പ്രവേശിക്കുക.
സൗദി െറസിഡൻറ് എന്നത് സെലക്ട് ചെയ്യുക.
ഇഖാമ നമ്പർ, കാലാവധി, തന്നിരിക്കുന്ന നമ്പർ എന്നിവ എൻറർ ചെയ്യുക.
ഇതോടെ പ്രവാസിയുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെടും.
ഇതിൽ ഇമെയിൽ, മൊബൈൽ നമ്പർ എന്നിവ നിർബന്ധമായും ചേർക്കുക.
ഇതോടെ കൊടുത്തിരിക്കുന്ന ഇമെയിലിലോ മൊബൈലിലോ ഒ.ടി.പി നമ്പർ വരും.
ഈ നമ്പർ എൻറർ ചെയ്യുക.
ശേഷം വാക്സിനേഷൻ വിവരങ്ങൾ നൽകണം. ഇവിടെ കോവിഷീൽഡ് വാക്സിൻ എടുത്തവർ ആസ്ട്രസെനക എന്ന വാക്സിനാണ് സെലക്ട് ചെയ്യേണ്ടത്.
വാക്സിൻ എടുത്ത രാജ്യം, ഒറ്റ ഡോസ് / രണ്ട് ഡോസ് സ്വീകരിച്ച തീയതി എന്നീ വിവരങ്ങൾ എൻറർ ചെയ്യണം.
ശേഷം പാസ്പോർട്ട് കോപ്പി, വാക്സിനേഷൻ സർട്ടിഫിക്കറ്റ്, ഇഖാമ കോപ്പി എന്നിവ പി.ഡി.എഫ് ഫയൽ ആയി അപ്ലോഡ് ചെയ്യണം. ഫയൽ സൈസ് ഒരു എം.ബിയിൽ കൂടാൻ പാടില്ല. സർട്ടിഫിക്കറ്റുകൾ അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലോ അല്ലാത്തവ അറബിയിലേക്ക് ട്രാൻസ്ലേറ്റ് ചെയ്തതോ ആയിരിക്കണം.
ശേഷം ഡിക്ലറേഷൻ ഭാഗത്ത് ടിക് മാർക്ക് ചെയ്ത് സബ്മിറ്റ് ചെയ്യാം.
ഫോറം പൂരിപ്പിക്കുമ്പോൾ നൽകുന്ന വിവരങ്ങൾ കൃത്യമായിരിക്കണം. ഇങ്ങനെ ലഭിക്കുന്ന അപേക്ഷ സൗദി ആരോഗ്യ മന്ത്രാലയം പരിശോധിച്ചശേഷം അംഗീകാരം നൽകുകയോ തള്ളുകയോ ചെയ്യും. ഇത് പൂർത്തിയാവാൻ കുറഞ്ഞത് അഞ്ചു ദിവസമെങ്കിലും എടുക്കും.
പുതിയ രജിസ്ട്രേഷനെ സംബന്ധിച്ച് കൂടുതൽ വിശദീകരണം സൗദി ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും ഈ രീതിയിൽ രജിസ്റ്റർ ചെയ്തവരുടെ ആരോഗ്യ വിവരങ്ങൾ 'തവക്കൽന' ആപ്പ്ളിക്കേഷനിൽ അപ്ഡേറ്റ് ആയേക്കാമെന്നും അവർ സൗദിയിൽ പ്രവേശിക്കുമ്പോൾ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ആവശ്യമുണ്ടാവില്ലെന്നുമാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ സൗദിയിൽ റസിഡന്റ് വിസയില്ലാത്തവർ, സന്ദർശക വിസക്കാർ, മറ്റു വിസയിൽ രാജ്യത്ത് പ്രവേശിക്കുന്നവർ തുടങ്ങിയവർ https://muqeem.sa/#/vaccine-registration/home എന്ന ലിങ്ക് ഉപയോഗിച്ചാണ് വാക്സിൻ രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.