വിസ ഹുറൂബാക്കാൻ നിബന്ധനകൾ പ്രഖ്യാപിച്ച് സൗദി മാനവ വിഭവശേഷി മന്ത്രാലയം
text_fieldsജിദ്ദ: 'ഹുറൂബ്' രജിസ്റ്റർ ചെയ്യാനും അവ റദ്ദാക്കാനുമുള്ള വ്യവസ്ഥകൾ സംബന്ധിച്ച അറിയിപ്പ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കി. വർക്ക് പെർമിറ്റ് കാലഹരണപ്പെട്ടശേഷം ഹുറൂബ് രജിസ്റ്റർ ചെയ്യാനുള്ള നിബന്ധനകൾ വ്യവസ്ഥകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹുറൂബ് റദ്ദാക്കുമ്പോൾ നിർബന്ധമായും പാലിച്ചിരിക്കേണ്ട വ്യവസ്ഥകളുമുണ്ട്. ബന്ധപ്പെട്ട വകുപ്പ് അപേക്ഷയിന്മേൽ പഠനം നടത്തണമെന്ന് വ്യവസ്ഥയിലുണ്ട്. സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്ത ആളുകളുടെ എണ്ണം, ഹുറൂബാക്കപ്പെടേണ്ട തൊഴിലാളികളുടെ വർക്ക് പെർമിറ്റിന്റെ കാലാവധി, സ്ഥാപനത്തിലെ ഉദ്യോഗസ്ഥരുടെ പരിശോധന റിപ്പോർട്ട്, തൊഴിലുടമക്കെതിരെ തൊഴിലാളിയുടെ പരാതിയുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ എന്നിവ പഠന വിധേയമാക്കേണ്ടതുണ്ട്.
ഹുറൂബിന്റെ യഥാർഥ റിപ്പോർട്ടിങ് ഇലക്‌ട്രോണിക് പോർട്ടൽ വഴി തൊഴിലുടമയുടെ അക്കൗണ്ട് വഴിയാണ് ചെയ്യേണ്ടത്. വർക്ക് പെർമിറ്റ് കാലഹരണപ്പെടുകയും വ്യവസ്ഥകൾ പൂർണമായി പാലിക്കുകയും ചെയ്താൽ ബ്രാഞ്ച് വഴി രജിസ്റ്റർ ചെയ്യാനാകും തുടങ്ങി വിവിധ നിബന്ധനകളും നിർദേശങ്ങളും അടങ്ങിയതാണ് മന്ത്രാലയം പുറത്തുവിട്ട വ്യവസ്ഥകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.