വാണിജ്യനിക്ഷേപം ഉത്തേജിപ്പിക്കാനും ആഭ്യന്തര ഉൽപാദനം കൂട്ടാനുമായി –സൗദി വ്യവസായ മന്ത്രാലയം
text_fieldsജിദ്ദ: വ്യവസായ മന്ത്രാലയം പുനഃസംഘടിപ്പിക്കുകയും ധാതുവിഭവശേഷി വകുപ്പിനെ കൂട്ടിച്ചേർക്കുകയും ചെയ്ത് ഒരു വർഷത്തിനുള്ളിൽതന്നെ വ്യവസായിക, ഖനന മേഖലയുടെ വളർച്ചക്ക് ആവശ്യമായ നിയമനിർമാണങ്ങളും ചട്ടങ്ങളും നിർമിക്കുന്നതിനും വാണിജ്യനിക്ഷേപം ഉത്തേജിപ്പിക്കുന്നതിനും കഴിഞ്ഞതായി വകുപ്പ് മന്ത്രി ബന്ദർ ബിൻ ഇബ്രാഹിം അൽഖുറൈഫ് പറഞ്ഞു. വ്യവസായ, ധാതുവിഭവശേഷി നിക്ഷേപങ്ങൾ നേരിടുന്ന തടസ്സങ്ങൾ നീക്കംചെയ്യാൻ കഴിഞ്ഞു. നടപടിക്രമങ്ങൾ സുതാര്യവും ലളിതവുമാക്കിയതോടെ പുതിയ നിക്ഷേപങ്ങൾ ആകർഷിക്കാനും കഴിഞ്ഞു. സൗദി ഉൽപന്നങ്ങൾക്ക് ഡിമാൻഡ് കൂടിവരുകയാണ്. വിപണിയിൽ ലഭ്യതയും കൂടുതലാണ്. 'മെയ്ഡ് ഇൻ സൗദി' എന്ന പ്രോഗ്രാമിെൻറ ആരംഭം ദേശീയ ഉൽപന്നങ്ങളുടെ വിൽപനശേഷി വർധിപ്പിക്കുക ലക്ഷ്യമിട്ടാണ്.
സൗദി ഉൽപന്നങ്ങൾ ഉയർന്ന നിലവാരമുള്ളതും ഗുണമേന്മ പുലർത്തുന്നതുമാണ്. ആഭ്യന്തര ഉൽപാദനം കൂട്ടുന്നത് സാമ്പത്തിക വളർച്ചയിൽ വലിയ സ്വാധീനം ചെലുത്തും. വിദേശ രാജ്യങ്ങളിലേക്ക് കയറ്റിയയക്കാനും ദേശീയ അന്തർദേശീയ വിപണികളിൽ സൗദി ഉൽപന്നങ്ങളുടെ സാന്നിധ്യമുണ്ടാക്കാനും സഹായിക്കും. കഴിഞ്ഞ വർഷം മന്ത്രാലയം ആരംഭിച്ചതു മുതൽ വ്യവസായ മേഖലയെ ശാക്തീകരിക്കുന്നതിനും ദേശീയ ഫാക്ടറികളും നിക്ഷേപകരും നേരിടുന്ന വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നതിനും നിരവധി നിയന്ത്രണങ്ങളും നിയമനിർമാണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ്കാലത്ത് പരമാവധി സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി പ്രതിസന്ധികളെ നേരിടാനുള്ള കഴിവ് രാജ്യത്തെ വ്യവസായിക മേഖല തെളിയിച്ചിട്ടുണ്ടെന്ന് മന്ത്രി ഉൗന്നിപ്പറഞ്ഞു.
അടിസ്ഥാന ആവശ്യങ്ങൾ പ്രത്യേകിച്ച് ഭക്ഷണ, മെഡിക്കൽ വസ്തുക്കളിൽ ഒരു കുറവുമില്ലാതെ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ പൂർണമായും നിറവേറ്റാൻ കഴിഞ്ഞു. സാഹചര്യങ്ങൾ വിലയിരുത്തി വ്യവസായ മേഖലയെ വികസിപ്പിക്കുന്നതിനും പരിഹാരങ്ങൾ കണ്ടെത്തുന്നതിനും വ്യവസായ മന്ത്രാലയം ഇനിയും പ്രവർത്തിക്കും. ഗവൺമെൻറിെൻറ േപ്രാത്സാഹന സംഭരങ്ങൾ വ്യവസായ മേഖലയിലെ പ്രതിസന്ധികളും പ്രയാസങ്ങളും കുറക്കാൻ സഹായിച്ചിട്ടുണ്ട്. ഡിജിറ്റൽ പരിവർത്തനം നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും ഫാക്ടറികളുടെ പ്രവർത്തനങ്ങൾ ആവശ്യാനുസാരണം നിർവഹിക്കാൻ സഹായിച്ചതായും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.