Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി മൾട്ടിപ്പിൾ...

സൗദി മൾട്ടിപ്പിൾ റീഎൻട്രി വിസിറ്റ്​ വിസ മടങ്ങിയെത്തി; എന്നാലും അനിശ്ചിതത്വം ബാക്കി

text_fields
bookmark_border
visa 098798
cancel

റിയാദ്​: മൾട്ടിപ്പിൾ റീഎൻട്രി വിസിറ്റ്​ വിസക്ക്​ അപേക്ഷിക്കാനുള്ള ഓപ്​ഷൻ സൗദി വിദേശകാര്യ മന്ത്രാലയത്തി​െൻറ വിസ പോർട്ടലിൽ മടങ്ങിയെത്തി. ജനുവരി 31 മുതൽ ഇന്ത്യയടക്കം 14 രാജ്യങ്ങളിൽനിന്നുള്ളവർക്ക്​​​ ഒഴിവാക്കിയ സൗകര്യമാണ്​ ഇന്നലെ (ചൊവ്വാഴ്​ച) പുനഃസ്ഥാപിക്കപ്പെട്ടത്​. വിസക്ക്​ അപേക്ഷിക്കാൻ കഴിയുന്നുണ്ട്​. എന്നാൽ അതത്​ രാജ്യങ്ങളിലെ സൗദി കോൺസുലേറ്റുകളിൽനിന്ന്​ വിസ സ്​റ്റാമ്പ്​ ചെയ്​തുകിട്ടിയാലേ മൾട്ടിപ്പിൾ റീഎൻട്രിയാണോ സിംഗിൾ എൻട്രിയാണോ എന്നറിയാനാവൂ.

മൾട്ടിപ്പിൽ റീഎൻട്രി ഓപ്​ഷൻ ഒഴിവാക്കി സിംഗിൾ എൻട്രി വിസ അപേക്ഷകൾ മാത്രം സ്വീകരിച്ച കഴിഞ്ഞ 18 ദിവസത്തിനിടയിൽ അതി​െൻറ കാരണമെന്താണെന്ന്​ അധികൃതർ വെളിപ്പെടുത്തിയിരുന്നില്ല. ഹജ്ജിന്​ മുന്നോടിയായുള്ള നിയന്ത്രണങ്ങളുടെ ഭാഗമാണെന്ന്​ പ്രചാരണമുണ്ടായിരുന്നെങ്കിലും ഔദ്യോഗികസ്ഥിരീകരണമുണ്ടായില്ല. ഓപ്​ഷൻ ഒഴിവാക്കിയതുപോലും ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരുന്നില്ല. വിസക്ക്​ അപേക്ഷിക്കാൻ ശ്രമിച്ചവരാണ്​​ ഈ വിവരം പുറത്തറിയിച്ചതും അവരെ ആശ്രയിച്ച്​​ മാധ്യമങ്ങൾ വാർത്തകൾ നൽകിയതും​. ഇപ്പോൾ പുനഃസ്ഥാപിക്കപ്പെട്ട വിവരവും അങ്ങനെയാണ്​ പുറത്തറിഞ്ഞത്​. ഇന്നലെ മുതൽ കിട്ടിത്തുടങ്ങിയ വിസകൾ ഇനി വി.എഫ്​.എസ്​ വഴി സൗദി കോൺസുലേറ്റിലെത്തി സ്​റ്റാമ്പിങ്​ നടപടികൾ പൂർത്തിയാകുന്നതോടെ കാര്യങ്ങൾ വ്യക്തമാകും.

സൗദിയിലേക്ക്​ ഒരേ സന്ദർശന വിസയിൽ ഒന്നിലധികം തവണ വരാൻ അനുവദിക്കുന്നതാണ്​ മള്‍ട്ടിപ്ള്‍ എന്‍ട്രി വിസിറ്റ് വിസ. ഫാമിലി, ബിസിനസ്, വ്യക്തിഗതം എന്നിങ്ങനെ മൂന്ന്​ വിഭാഗം സന്ദര്‍ശക വിസകളാണുള്ളത്​. ഒറ്റ തവണ വന്ന്​ ഒരു മാസമോ പരമാവധി മൂന്നുമാസം വരെയോ നിൽക്കാൻ അനുവദിക്കുന്നതാണ്​ സിംഗിൾ എ​ൻട്രി വിസിറ്റ്​ വിസ. മൾട്ടിപ്പിളാവു​േമ്പാൾ ഓരോ മൂന്നുമാസം കൂടു​േമ്പാഴും രാജ്യത്തിന്​ പുറത്തുപോയി തിരിച്ചെത്തു​േമ്പാൾ താനെ പുതുക്കപ്പെടും. അങ്ങനെ മൂന്നു തവണ ചെയ്​ത്​ പരമാവധി ഒരു വർഷം വരെ നിൽക്കാനാവും. വിസ പോർട്ടലിൽ 365 ദിവസത്തേക്കുള്ള മൾട്ടിപ്പിൾ റീഎൻട്രി വിസ എന്ന ഓപ്​ഷനാണ്​​ സിംഗിൾ എൻട്രി വിസക്ക്​ പുറമേ ഡ്രോപ്പ്​ മെനുവിലുള്ളത്​. അതാണ്​ ഇക്കഴിഞ്ഞ ജനുവരി 31 മുതൽ കാണാതായതു​ം രണ്ടാഴ്​ചക്ക്​ ശേഷം ഇപ്പോൾ പുനസ്ഥാപിക്കപ്പെട്ടതും.

പ്രവാസി തൊഴിലാളികൾക്കും അവരുടെ ആശ്രിത വിസയിലുള്ളവർക്കും ഭാരിച്ച തുക ലെവി ചുമത്താൻ തുടങ്ങിയതോടെ ഒ​ട്ടേറെ വിദേശകുടുംബങ്ങൾ നാട്ടി​േലക്ക്​ മടങ്ങിയിരുന്നു. അതിനുശേഷം കുടുംബങ്ങൾക്കും ബിസിനസുകാർക്കും മറ്റാവശ്യങ്ങൾക്ക്​ വരുന്നവർക്കുമെല്ലാം മൾട്ടിപ്പിൾ എൻട്രി വിസിറ്റ്​ വിസ സൗകര്യപ്രദമായി​. നാട്ടിലെ സ്​കൂൾ അവധിക്കാലത്താണ്​ കൂടുതലും കുടുംബങ്ങൾ ഇങ്ങനെ സൗദിയിലേക്ക്​ വരാറ്​. ആ സീസൺ അടുത്തിരിക്കെ വിസയുടെ കാര്യത്തിലുണ്ടായ അനിശ്ചിതത്വം എല്ലാവരെയും ആശങ്കയിലാഴ്​ത്തുകയായിരുന്നു​. അതിനൊരു ആശ്വാസമായി വിസ ഒാപ്​ഷൻ തിരിച്ചെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi visavisit visamultiple re entry visit visa
News Summary - Saudi multiple reentry visit visa is back; But uncertainty remains
Next Story