മുഖീം പോർട്ടലിൽ സിനോഫോം ഇല്ല: വാക്സിൻ സ്വീകരിച്ച നിരവധി പേർക്ക് സൗദിയിൽ പ്രവേശിക്കാനാകുന്നില്ല
text_fieldsദമ്മാം: ബഹ്റൈനിലും യു.എ.ഇയും വ്യാപകമായി വിതരണം ചെയ്യപ്പെട്ട ചൈനീസ് വാക്സിൻ സൗദിയുടെ അംഗീകൃത പട്ടികയിൽ ഉൾപ്പെടാത്തതിനാൽ അനവധി പേരുടെ സൗദി പ്രവേശനം തടസ്സമാകുന്നു. ജി.സി.സി രാജ്യങ്ങളിൽ കച്ചവട ശൃംഖലയുള്ളവരും ബഹ്ൈറനിൽ താമസിച്ച് സൗദിയിൽ ജോലിചെയ്യുന്നവരുമാണ് ഏറ്റവും കൂടുതൽ പ്രയാസത്തിലായിരിക്കുന്നത്.
വാക്സിൻ സ്വീകരിച്ചവരാെണങ്കിലും സൗദിയിൽ അംഗീകാരമില്ലാത്തതിനാൽ ഇവർ സൗദിയിൽ എത്തിയാൽ ഏഴു ദിവസം ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീൻ ചെയ്യേണ്ടി വരും. കുറഞ്ഞ ദിവസങ്ങളിലേക്ക് എത്തുന്നവർക്ക് ഇത് വലിയ പ്രയാസം സൃഷ്ടിക്കുന്നു.
യു.എ.യിൽനിന്നുള്ള യാത്രാവിലക്ക് പിൻവലിച്ചത് മുതൽ സൗദിയിലേക്ക് പ്രവേശിക്കുന്നതിന് രജിസ്റ്റർ ചെയ്യേണ്ട മുഖീം പോർട്ടലിൽ യു.എ. ഇ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും അവിടെ വ്യാപകമായി വിതരണം ചെയ്യപ്പെട്ട സിനോഫാം എന്ന ചൈനീസ് വാക്സിൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ഫൈസർ ബയോടക് വാക്സിൻ, ഓക്സ്ഫഡ് ആസ്ട്രസെനക, മൊഡേണ വാക്സിൻ, ജോൺസൺ വാക്സിൻ എന്നിവയാണ് സൗദിയുടെ മുഖീം പോർട്ടലിൽ തെരഞ്ഞെടുക്കാനായി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ബഹ്റൈനിലും യു.എ.ഇയിലും ആദ്യം മുതൽ വിതരണം ചെയ്തത് സിനോഫാം വാക്സിൻ ആയതിനാൽ അധികം പേരും അത് സ്വീകരിക്കുകയായിരുന്നു.
ഏതെങ്കിലും വാക്സിൻ സ്വീകരിച്ച് ഒരുവർഷം കഴിഞ്ഞതിനുശേഷം ശരീരത്തിെൻറ പ്രതിരോധ ശക്തി പരിശോധിക്കുകയും കുറവെന്നു കണ്ടാൽ മറ്റ് വാക്സിൻ സ്വീകരിക്കാമെന്നുമാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന നിർദേശം. വാക്സിൻ സ്വീകരിച്ചവർക്ക് സൗദിയിൽ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീൻ ആവശ്യമില്ലെന്ന് ധരിച്ച് ബഹ്ൈറനിൽ നിന്നെത്തിയ നിരവധി പേരെയാണ് കോസ്വേയിൽനിന്ന് തിരിച്ചയക്കുന്നത്. അതേ സമയം ബഹ്റൈനിൽനിന്ന് സിനോഫാം സ്വീകരിച്ച ചിലർ സൗദി ആരോഗ്യ മന്ത്രാലയത്തിന് ഇമെയിൽ വഴി അപേക്ഷ നൽകിയതിനെ തുടർന്ന് അംഗീകാര പത്രം കിട്ടുകയും ചെയ്തിട്ടുണ്ട്. ഇതറിഞ്ഞ നിരവധി പേർ വീണ്ടും ഈ തരത്തിൽ ശ്രമം നടത്തിയിട്ടും മറുപടി ലഭ്യമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.