ഉൗദിൽ നിന്നുതിർന്ന് 'ജനഗണമന': സ്വാതന്ത്ര്യദിനത്തിന് സംഗീതാദരം അർപ്പിച്ച് സൗദി കലാകാരൻ
text_fieldsറിയാദ്: അറേബ്യൻ പാരമ്പര്യ വാദ്യോപകരണമായ ഉൗദിെൻറ തന്ത്രികൾ മീട്ടി 'ജനഗണമന...' പാടി ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന് സൗദി കലാകാരെൻറ സംഗീതാദരം. മുഹമ്മദ് ഷാമൂദ് എന്ന യുവകലാകാരനാണ് ഉൗദിൽ മാന്ത്രിവിരലുകൾ തൊട്ട് ദേശീയ ഗാനത്തിെൻറ മധുനിസ്വനം കേൾപ്പിച്ചത്.
എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ലുലു ഹൈപ്പർ മാർക്കറ്റിെൻറ സൗദി ശാഖകളുടെ ആഭിമുഖ്യത്തിലാണ് ഇത്തരത്തിൽ വ്യത്യസ്തമായ ഒരു സംഗീതാവിഷ്കാര വീഡിയോ തയാറാക്കി സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. ആസ്വാദകലോകം അത് ഏറ്റെടുത്തു.
ഇന്ത്യ-സൗദി സാംസ്കാരിക ബന്ധത്തിെൻറ നൂലിഴകളിൽ സംഗീത മധുരം പുരട്ടിയ ഇൗ വിഡിയോ കുറഞ്ഞ സമയത്തിനുള്ളിൽ വൈറലായി. ആളുകൾ നെഞ്ചേറ്റി. അറേബ്യന്‍ മണ്ണില്‍ നിന്നുയര്‍ന്ന ഈ ഇന്ത്യന്‍ ദേശീയഗാനം ലോകസമാധാനത്തിെൻറയും ഐക്യത്തി െൻറയും സംഗീതമാണ് കേൾപ്പിക്കുന്നതെന്ന് ആളുകൾ അഭിപ്രായപ്പെടുന്നു.
74ാം സ്വാതന്ത്ര്യദിന ആഘോഷം ലോകത്തെ ഒന്നാകെ പ്രതിസന്ധിയിലഴ്ത്തിയ കോവിഡിെൻറ പശ്ചാത്തലത്തിലാണെങ്കിലും പകിട്ടിന് മങ്ങലേൽക്കാതെ പൊലിപ്പിക്കാൻ ഇത്തരത്തിലെ കലാസംരംഭങ്ങൾ ലോകത്തിെൻറ നാനാഭാഗങ്ങളിൽ നിന്നുണ്ടായി. അതിലൊന്നായി ശ്രദ്ധനേടി ലുലുവിെൻറ ഇൗ അറേബ്യൻ വാദ്യോപകരണം കൊണ്ടുള്ള സംഗീതാദരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.