സൗദി ദേശീയദിനം: ഒരുക്കം പൂർത്തിയാക്കി പ്രതിരോധ മന്ത്രാലയം
text_fieldsജിദ്ദ: സൗദി അറേബ്യയുടെ 92ാം ദേശീയദിനം ആഘോഷിക്കാൻ തയാറെടുപ്പുകൾ പൂർത്തിയാക്കി പ്രതിരോധ മന്ത്രാലയം. സായുധസേനയുടെ ശാഖകൾ 14 നഗരങ്ങളിലായി 62 പരിപാടികളിലും പ്രദർശനങ്ങളിലും പങ്കെടുക്കും. റോയൽ സൗദി കരസേന നിരവധി നഗരങ്ങളിൽ സൈനിക വാഹനങ്ങളുടെ മാർച്ച് സംഘടിപ്പിക്കുന്നുണ്ട്. റോയൽ നാവികസേന റിയാദ്, ജിദ്ദ, ദമ്മാം, ജുബൈൽ, അൽ-അഹ്സ, ത്വാഇഫ്, അൽ-ബാഹ, ബൽ ജുറേശി, തബൂക്ക്, അബഹ, ഖമീസ് മുശൈത്ത്, അൽ-ഖോബാർ, ഹഫ്ർ അൽ-ബാത്തിൻ, അൽ-ജൗഫ് എന്നീ നഗരങ്ങളിൽ പ്രത്യേക പ്രദർശനമൊരുക്കും. സേനയുടെ ടൈഫൂൺ, എഫ് - 15 എസ്, ടൊർണാഡോ, എഫ് -15 സി വിമാനങ്ങൾ എയർഷോകളിൽ പങ്കെടുക്കും. സൈക്ലിസ്റ്റുകൾക്കായി റോയൽ നേവൽ ഫോഴ്‌സ് ദറഇയ ഗവർണറേറ്റിലും ജിദ്ദയിലെ വാട്ടർഫ്രണ്ടിലും മാർച്ചുകൾ സംഘടിപ്പിക്കുന്നുണ്ട്. ജുബൈൽ റോയൽ കമീഷനിലെ ഫനാതീർ ബീച്ചിൽ നാവികസേന ആധുനിക വിമാനങ്ങൾ ഉപയോഗിച്ചുള്ള നാവിക പരേഡും ഹെലികോപ്ടറുകൾ ഉപയോഗിച്ചുള്ള ഏരിയൽ പരേഡുകളും നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.