സൗദി ദേശീയ ദിനം; ബുറൈദ കെ എം.സി.സി രക്തദാന ക്യാമ്പ് ഇന്ന്
text_fieldsബുറൈദ കെ.എം.സി.സി നടത്തുന്ന രക്തദാന ക്യാമ്പ് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനം
ബുറൈദ: സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ബുറൈദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ബുറൈദ ദമീ ബ്ലഡ് ബാങ്ക്സ് ഫ്രൻഡ്സ് ചാരിറ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ശനിയാഴ്ച വൈകീട്ട് നാലു മുതൽ ഒമ്പതു വരെ അബൂബക്കർ സിദ്ദീഖ് റോഡിലുള്ള ബ്ലഡ് ബാങ്ക് സെന്ററിൽ നടക്കും. ‘അന്നം തരുന്ന നാടിന് ജീവരക്തം സമ്മാനം’ ശീർഷകത്തിൽ കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി 30ലേറെ കേന്ദ്രങ്ങളിൽ 10 വർഷത്തിലധികമായി നടത്തുന്ന രക്തദാന ക്യാമ്പിന്റെ ഭാഗമായാണ് ഈ പരിപാടി.
ബുറൈദ കെ.എം.സി.സിയുടെ 40ാം വാർഷികം ആചരിക്കുന്ന വേളയിൽ വിപുലമായ പരിപാടിയാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വനിതകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ദമീ ബ്ലഡ് ബാങ്ക്സ് ഫ്രൻഡ്സ് ചാരിറ്റി മേധാവി ഖാലിദ് മുഹമ്മദ് അൽ മുശൈഖിഹ്, കോഓഡിനേറ്റർ ഹമൂദ് അബ്ദുല്ല അൽസ്വഹീ, ബുറൈദ കെ.എം.സി.സി പ്രസിഡൻറ് അനീസ് ചുഴലി, സെക്രട്ടറി ബഷീർ വെള്ളില, നവാസ് പള്ളിമുക്ക്, സക്കീർ മാടാല എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.