94-ാം സൗദി ദേശീയ ദിനാഘോഷം: പൂക്കൾ കൊണ്ടൊരുക്കിയ ഏറ്റവും വലിയ ദേശീയ ദിന ലോഗോ പ്രദർശിപ്പിക്കാൻ ലുലു
text_fieldsജിദ്ദ: സൗദി അറേബ്യയുടെ 94-ാം ദേശീയ ദിനാഘോഷത്തിന് വിപുലമായ തയാറെടുപ്പുമായി ലുലു. ആഘോഷത്തിെൻറ ഭാഗമായി പൂക്കൾ കൊണ്ടൊരുക്കിയ സൗദി ദേശീയ ദിന ലോഗോ ലുലു പ്രദർശിപ്പിക്കും. വിശാലമായ മൈതാനിയിൽ 94 സ്ക്വയർ മീറ്ററിൽ 1,25,000 പുഷ്പങ്ങൾ കൊണ്ടാണ് 94-ാം സൗദി ദേശീയ ദിന ലോഗോ ഒരുക്കുന്നത്. മക്ക ഗവർണറേറ്റ്, സൗദി പരിസ്ഥിതി ജല കൃഷിവകുപ്പ് മന്ത്രാലയം, ജിദ്ദ മുൻസിപ്പാലിറ്റി എന്നിവയുമായി സഹകരിച്ചാണ് ലുലു ഈ പ്രദർശനം ഒരുക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ ദേശീയ ദിന ലോഗോ പ്രദർശനമാകും ഇത്. പുതിയൊരു ഗിന്നസ് റോക്കോർഡായി മാറിയേക്കും ഈ പ്രദർശനം. പ്രദർശനത്തിന് സാക്ഷ്യം വഹിക്കാൻ ഗിന്നസ് ബുക്ക് അധികൃതരും ജിദ്ദയിലെത്തും. സെപ്റ്റംബർ 20 ന് വൈകിട്ട് നാലിന് ജിദ്ദ റോഷ് വാട്ടർഫ്രണ്ടിലാണ് പരിപാടി.
ഗവർണർ ജിദ്ദ അമീർ സഊദ് ബിൻ അബ്ദുല്ല ബിൻ ജലവി അൽ സഊദ് മുഖ്യാതിഥിയാകും. ഗിന്നസ് റോക്കോർഡിന് വഴിയൊരുങ്ങുന്ന പരിപാടിക്ക് സാക്ഷ്യംവഹിക്കാൻ പൊതുജനങ്ങൾക്കും രജിസ്ട്രേഷനിലൂടെ അവസരമുണ്ട്. കൂടാതെ ഐഫോൺ, ഇയർപോഡ്, ടിവി, എക്സ്ക്ലൂസീവ് വാർഷിക ജിം മെമ്പർഷിപ്പ് തുടങ്ങി നിരവധി സമ്മാനങ്ങൾ നേടാനും സാധിക്കും. കംഫർട്ട് (യൂനിലിവർ), റോഷ്എൻ, റോട്ടാന തുടങ്ങിയവരുമായി കൂടി സഹകരിച്ചാണ് പ്രദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.