അൽയാസ്മിൻ സ്കൂളിൽ സൗദി ദേശീയ ദിനാഘോഷം
text_fieldsറിയാദ്: സൗദി ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി അൽയാസ്മിൻ ഇൻറർനാഷനൽ സ്കൂൾ പ്രത്യേക അസംബ്ലി നടത്തി. ഖുർആൻ പാരായണത്തോടെയാണ് അസംബ്ലി ആരംഭിച്ചത്.
പ്രിൻസിപ്പൽ ഡോ. എസ്.എം. ഷൗക്കത്ത് പർവേസ് വിദ്യാർഥികളെ അഭിസംബോധന ചെയ്തു. പ്രൈമറി സെക്ഷൻ ആൻഡ് ഗേൾസ് സെക്ഷനിൽ ഹെഡ്മിസ്ട്രസ് സംഗീത അനൂപ്, ബോയ്സ് സെക്ഷനിൽ ഹെഡ്മാസ്റ്റർ തൻവീർ സിദ്ദിഖി, കെ.ജി സെക്ഷനിൽ ഹെഡ്മിസ്ട്രസ് റിഹാന അംജാദ്, മുദീറ, ഹാദിയ, പി.ആർ.ഒ. സെയ്നബ് തുടങ്ങിയവരും ദേശീയ ദിനത്തോടനുബന്ധിച്ച് കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
കുട്ടികളും അധ്യാപകരും സൗദി പാരമ്പര്യത്തോട് ചേർന്നുനിൽക്കുന്ന നിറങ്ങളോടുകൂടിയ വസ്ത്രങ്ങളാണ് അണിഞ്ഞത്. ഇത് അസംബ്ലിക്കും തുടർന്ന് നടത്തിയ കലാപരിപാടികൾക്കും മാറ്റുകൂട്ടി. പ്രതിഭാശാലികളായ വിദ്യാർഥികളുടെ വിസ്മയകരമായ കലാപരിപാടികൾ അരങ്ങേറി. അതിമനോഹരമായ അറബിക് ഗ്രൂപ് ഡാൻസ്, സംഗീതം, ലൈവ് ക്വിസ് മത്സരം തുടങ്ങിയ വിദ്യാർഥികളുടെ കലാപരിപാടികൾ അസംബ്ലിയിൽ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.
സൗദി അറേബ്യയുടെ ചരിത്രം, പാരമ്പര്യം, നേട്ടങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം അറിയാനും മനസ്സിലാക്കാനും പ്രത്യേക അസംബ്ലിയിലൂടെ കുട്ടികൾക്ക് കഴിഞ്ഞു. സൗദി ദേശീയ ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക അസംബ്ലി വിദ്യാർഥികൾ സൗദി ദേശീയ ഗാനവും തുടർന്ന് ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചതോടെ അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.