സൗദി ദേശീയ ദിനാഘോഷം: വിവിധയിടങ്ങളിൽ വ്യോമ, നാവികാഭ്യാസ പ്രകടനവും പ്രദർശനവും
text_fieldsജിദ്ദ: സൗദി അറേബ്യയുടെ 93ാം ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളിൽ പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ വ്യോമ, നാവിക അഭ്യാസപ്രകടനങ്ങളും പ്രദർശനങ്ങളും അരങ്ങേറുമെന്ന് അധികൃതർ അറിയിച്ചു. സൗദിയുടെ ടൈഫൂൺ, എഫ് 15 എസ്, ടൊർണാഡോ, എഫ് 15 സി വിമാനങ്ങൾ ഉപയോഗിച്ച് റോയൽ സൗദി എയർഫോഴ്സ് എയർ ഷോകൾ നടത്തും.
റിയാദ്, ജിദ്ദ, ദഹ്റാൻ, ദമ്മാം, അൽജൗഫ്, ജുബൈൽ, അൽഅഹ്സ, ത്വാഇഫ്, അൽബാഹ, തബൂക്ക്, അബഹ, ഖമീസ് മുശൈത്, അൽഖോബാർ എന്നീ 13 നഗരങ്ങളിലായിരിക്കും പ്രകടനം. സൗദി ഫാൽക്കൺസ് ടീമും രാജ്യത്തെ നിരവധി നഗരങ്ങളിൽ എയർ ഷോകൾ അവതരിപ്പിക്കുന്നുണ്ട്. റോയൽ സൗദി നാവികസേനയുടെ കീഴിൽ ദമ്മാം, ജിദ്ദ എന്നിവിടങ്ങളിൽ മറൈൻ സെക്യൂരിറ്റി ഗ്രൂപ്പിെൻറ നാവിക കപ്പലുകളും ബോട്ടുകളും ഉപയോഗിച്ച് നേവൽ പരേഡുകളും പ്രദർശനങ്ങളും നടത്തും. റിയാദിൽ നാവികസേനാ റൈഡർമാരുടെ പരേഡും ഉണ്ടായിരിക്കും.
ജിദ്ദ വാട്ടർ ഫ്രണ്ട് കടൽത്തീരത്ത് നാവിക കപ്പലുകളുടെ പരേഡ്, സ്പെഷ്യൽ മറൈൻ സെക്യൂരിറ്റി ഗ്രൂപ് ബോട്ടുകളുടെ പരേഡ്, ഹെലികോപ്ടറുകളുടെ എയർ ഷോ, സൈനിക വാഹനങ്ങളുമായുള്ള പരേഡ്, കാലാൾപ്പട, കുതിരപ്പട പരേഡ്, ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
ജുബൈലിലെ ഫനാതീർ ബീച്ചിൽ നാവിക ബോട്ടുകളും മിലിട്ടറി സ്കിൽസ് വിഭാഗവും നടത്തുന്ന പ്രദർശനങ്ങളിൽ സൗദി പതാകയുമായി ഹെലികോപ്ടറുകളുടെ എയർ ഷോ, സൈനിക വാഹനങ്ങളുടെ മാർച്ച് എന്നിവ നടക്കും. റൈഡർമാർ, ആയുധങ്ങൾ, സൈനിക യന്ത്രങ്ങൾ, ഉപകരണങ്ങൾ എന്നിവയുടെ പ്രദർശനത്തിന് പുറമേ കുട്ടികൾക്കായി പ്രത്യേക പരിപാടികളും അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.