സൗദി നാഷനൽ ആശുപത്രി സ്തനാർബുദ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു
text_fieldsമക്ക: അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ കീഴിലുള്ള സൗദി നാഷനൽ ആശുപത്രി മക്കയിലെ മില്ലേനിയം ഹോട്ടലിലും ഷാസ ഹോട്ടലിലുമായി സ്തനാർബുദ ബോധവത്കരണ കാമ്പയിൻ നടത്തി. ഇരു പരിപാടികളിലുമായി നിരവധി പേർ കാമ്പയിനിൽ പങ്കെടുത്തു. സ്പെഷലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ഡോ. ഫാത്തിമ ഫാദൽ, കൺസൾട്ടന്റ് റേഡിയോളജിസ്റ്റ് ഡോ. മനാർ അവാദ്, കൺസൽട്ടന്റ് പൾമനോളജിസ്റ്റ് ഡോ. സാമ ലൊത്ഫി എന്നിവർ വിഷയത്തിൽ പ്രഭാഷണങ്ങൾ നടത്തി.
ഷാസ ഹോട്ടൽ ജനറൽ മാനേജർ അംജദ് ഇർഷാദത്ത്, മില്ലേനിയം ഹോട്ടൽ ജനറൽ മാനേജർ ഡാനി, അബീർ മെഡിക്കൽ ഗ്രൂപ് മാർക്കറ്റിങ് കോഓഡിനേറ്റർ സീതി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സൗദിയിലെ വിവിധ നഗരങ്ങളിൽ ഒക്ടോബറിലുടനീളം ബോധവത്കരണ കാമ്പയിനുകൾ നടത്താനുള്ള അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ വിപുലമായ പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടികളെന്ന് മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.