സൗദി സ്വകാര്യ മേഖലയിലെ ടെലികമ്യൂണിക്കേഷൻ, െഎ.ടി ജോലികളിൽ സ്വദേശിവത്കരണം
text_fieldsജിദ്ദ: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ ആശയ വിനിമയ (ടെലികമ്യൂണിക്കേഷൻ), വിവരസാേങ്കതിക വിദ്യ (െഎ.ടി) തൊഴിലുകൾ സ്വദേശിവത്കരിക്കാൻ തീരുമാനിച്ചതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് ബിൻ സുലൈമാൻ അൽരാജിഹി അറിയിച്ചു. കമ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി എൻജിനീയറിങ്, ആപ്ലിക്കേഷൻ ഡവലപ്മെൻറ് േപ്രാഗ്രാമിങ്, അനാലിസിസ്, ടെക്നിക്കൽ സപ്പോർട്ട്, ടെലി കമ്യൂണിക്കേഷൻ ടെക്നിക്കൽ വർക്സ് എന്നീ ജോലികളിൽ അഞ്ചോ അതിലധികമോ ആളുകൾ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങൾക്കും തീരുമാനം ബാധകമാണ്.
ആശയ വിനിമയ, വിവര സാേങ്കതിക മേഖലയിൽ 9,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വളർച്ചയെ പ്രോത്സാഹിപ്പിക്കാനുമാണ് ഇതിലൂടെ മന്ത്രാലയം ആഗ്രഹിക്കുന്നത്. ഇൗ തസ്തികകളിൽ മിനിമം വേതനവും നിശ്ചയിച്ചിട്ടുണ്ട്. വിദഗ്ധ ജോലികൾക്ക് മിനിമം വേതനം 7,000 റിയാലും സാേങ്കതിക തൊഴിലുകൾക്ക് മിനിമം 5,000 റിയാലുമായിരിക്കും. സ്വദേശികളായവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുന്നതിനായി നടപ്പാക്കി വരുന്ന തീരുമാനങ്ങളുടെ തുടർച്ചയാണ് ആശയ വിനിമയ, വിവരസാേങ്കതിക വിദ്യ സ്വദേശീവത്കരിക്കാനുള്ള തീരുമാനം. ടെലികമ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, മാനവ വിഭവശേഷി ഫണ്ട്, സൗദി കൗൺസിൽ ഒാഫ് ചേംബേഴ്സ് എന്നിവയുമായി നേരത്തെ ധാരണയിലെത്തിയിട്ടുണ്ട്.
രാജ്യത്തെ ആശയവിനിമയ, വിവരസാേങ്കതിക ബിരുദധാരികളായ പൗരന്മാർക്ക് മാന്യമായ തെഴിലവസരങ്ങൾ ലഭിക്കുകയും സ്വകര്യമേഖലയിൽ അവർക്ക് അനുയോജ്യവും പ്രോത്സാഹനജനകമായ തൊഴിൽ അന്തരീക്ഷമൊരുക്കുകയും ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതോടൊപ്പം സ്വകാര്യ മേഖലയുടെ വികസനത്തിന് സ്വദേശികളായ യുവതീയുവാക്കളുടെ പങ്കാളിത്വം വർധിപ്പിക്കുകയും ലക്ഷ്യമാണ്. തീരുമാനത്തോടൊപ്പം അതു നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമം വിവരിക്കുന്ന ഗൈഡും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. സ്ഥാപന ഉടമകൾക്കും തൊഴിലന്വേഷകർക്കും മന്ത്രാലയത്തിെൻറ ഒൗദ്യോഗിക വെബ് സൈറ്റ് സന്ദർശിച്ച് നടപടിക്രമങ്ങളുടെ മാർഗനിർദേശങ്ങൾ കണ്ട് മനസിലാക്കാൻ കഴിയുമെന്നും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.