ശൈഖ് മുഹമ്മദ് റഫീഖിെൻറ കിർഗിസ്ഥാൻ പൗരത്വം റദ്ദാക്കി
text_fieldsസൗദി അറേബ്യ: കിർഗിസ്ഥാനിൽ ഉന്നത സൈനിക പദവി നേടിയ മലയാളി എന്ന രീതിയിൽ ഇന്ത്യൻ മാധ്യമങ്ങൾ പരിചയപ്പെടുത്തിയ കോഴിക്കോട് സ്വദേശി ശൈഖ് മുഹമ്മദ് റഫീഖിെൻറ പൗരത്വം കിർഗിസ്ഥാൻ റദ്ദാക്കി. ഇത് സംബന്ധിച്ച് കിർഗിസ്ഥാൻ പ്രസിഡൻറ് പുറത്തിറക്കിയ സർക്കുലർ പുറത്തു വന്നു. പൗരത്വം റദ്ദാക്കിയ കാര്യം സൗദിയിലെ അംബാസഡർ അബ്ദുലത്തീഫ് ജുമാബേവ് സ്ഥിരീകരിച്ചു.
കിർഗിസ്ഥാൻ സർക്കാറിലും സൈന്യത്തിലും വലിയ സ്വാധീനമുള്ളയാൾ എന്ന നിലയിൽ അദ്ദേഹം പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ സൗദി അറേബ്യയിലെ ഒരു വനിതയും ഇന്ത്യയിൽ നിന്നുള്ള വ്യവസായിയും കഴിഞ്ഞ മാർച്ചിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കിർഗിസ്ഥാൻ സർക്കാർ റഫീഖിനെതിരെ അന്വേഷണം നടത്തിയത്. പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുകയായിരുന്നു. കിർഗിസ്ഥാെൻറ പാസ്പോർട്ട് ഇദ്ദേഹത്തിനുണ്ടായിരുന്നു എന്നതല്ലാതെ സൈന്യവുമായോ സർക്കാറുമായോ ഇയാൾക്ക് യാതൊരു ബന്ധവുമില്ലെന്ന് അംബാസഡർ പറഞ്ഞു. ഏപ്രിൽ 15 മുതൽ അദ്ദേഹത്തിെൻറ പാസ്പോർട്ടിന് കടലാസിെൻറ വില മാത്രമേയുള്ളു എന്ന് അദ്ദേഹം പറഞ്ഞു.
കിർഗിസ്ഥാൻ സൈന്യത്തിലെ മേജർ ജനറൽ പദവി ലഭിച്ച മലയാളി എന്ന രീതിയിൽ 2017ജനുവരി ആദ്യത്തിലാണ് വാർത്തകൾ വന്നത്. മലയാളത്തിലെ പ്രമുഖ അച്ചടി-ദൃശ്യമാധ്യമങ്ങളിൽ ഇൗ മലയാളിയുടെ അപൂർവ നേട്ടത്തെകുറിച്ച് ഫീച്ചറുകൾ തന്നെ പ്രസിദ്ധീകരിച്ചു.
എന്നാൽ ഇദ്ദേഹത്തിന് കിർഗിസ്ഥാൻ സൈന്യവുമായി ഒരു ബന്ധവുമില്ലെന്ന് അംബാസഡർ വ്യക്തമാക്കി. മാർക്കറ്റിൽ നിന്ന് വില കൊടുത്തു വാങ്ങിയ പട്ടാളയൂണിഫോമാണ് ഇദ്ദേഹം ഉപയോഗിച്ചത്. സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരോടൊപ്പമുള്ള വീഡിയോദൃശ്യങ്ങൾ പ്രചരിച്ചതിനെ കുറിച്ച ചോദ്യത്തിന് അത് വ്യാജമാണെന്ന് അംബാസഡർ പറഞ്ഞു.
കിർഗിസ്ഥാൻ സൈന്യത്തിൽ നിന്ന് വിരമിച്ച ചില ഉദ്യോഗസ്ഥരോടൊപ്പമുള്ള ദൃശ്യങ്ങളാണ് ഇതെന്ന് അംബാസഡർ വ്യക്തമാക്കി.കിർഗിസ്ഥാനിലെ ഒരു എൻ.ജി.ഒയുടെ രേഖയും പ്രചരിക്കുന്നുണ്ട്. ഇത് എൻ.ജ.ഒയുടേതാണെന്ന് അംബാസഡർ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ എരവന്നൂർ സ്വദേശിയാണ് ശൈഖ് റഫീഖ്. കേരളത്തിലെ ഉന്നത മത രാഷ്ട്രീയ നേതാക്കൾ സൗദിയിൽ വരുേമ്പാൾ റഫീഖുമായി കുടിക്കാഴ്ച നടത്താറുണ്ട്. സൗദിയിലും വലിയ സ്വാധീനമുള്ളയാൾ എന്ന നിലയിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.