വാഹനം ഒട്ടകത്തിലിടിച്ച് നിലമ്പൂർ സ്വദേശി മരിച്ചു
text_fieldsദമ്മാം: വാഹനം ഒട്ടകത്തിലിടിച്ചുണ്ടായ അപകടത്തിൽ നിലമ്പൂർ സ്വദേശി മരിച്ചു. നിലമ്പൂർ പൂവത്തൂർമുട്ടിൽ സ്വദേശി കുഞ്ഞുമോൻ വർഗീസ് (48) ആണ് മരിച്ചത്. അൽഅഹ്സ സനയ്യയിലാണ് അപകടം.
അൽഅഹ്സ ഹഫൂഫിൽ 20 വർഷത്തോളമായി ഫർണിച്ചർകട നടത്തിവരികയായിരുന്നു. ഹസയിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവമായിരുന്നു. ശനിയാഴ്ച സനഇയ്യയിൽ നിന്ന് പ്ലൈവുഡ് വാങ്ങി വാഹനത്തിൽ ഹഫൂഫിലേക്ക് വരുമ്പോഴാണ് അപകടം.
േറാഡ് മുറിച്ചുകടന്ന ഒട്ടകത്തെയിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. സംഭവ സ്ഥലത്തെത്തിയ പൊലീസിെൻറ നേതൃത്വത്തിൽ ഉടൻ കിങ് ഫഹദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പിതാവ്: വർഗീസ്, മാതാവ്: ഏലിയാമ്മ. ഭാര്യ: നിർമ്മല. മക്കൾ: നിഥി, നിഖിത. സഹോദരി ഭർത്താവ് വിനോ ഹുഫൂഫിലുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.