സൗദി, ഒമാൻ തപാൽ വകുപ്പുകൾ സംയുക്തമായി സ്റ്റാമ്പ് പുറത്തിറക്കി
text_fieldsറിയാദ്: സൗദി പോസ്റ്റൽ വകുപ്പും ‘സുബുൽ’ ഒമാൻ പോസ്റ്റും ചേർന്ന് സംയുക്ത തപാൽ സ്റ്റാമ്പ് പുറത്തിറക്കി. ഒമാനും സൗദിക്കുമിടയിൽ പുതിയ റോഡ് തുറക്കുന്നതിനോട് അനുബന്ധിച്ചാണ് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്. വ്യാപാര വിനിമയ നിരക്ക് വർധിപ്പിക്കുകയും ഉയർത്തുകയും കര ഗതാഗതം വികസിപ്പിക്കുകയും തീർഥാടകരുടെയും വിനോദ സഞ്ചാരികളുടെയും വരവ് സുഗമമാക്കുകയും ചെയ്യുന്ന ഒരു ലാൻഡ് ലിങ്ക് റോഡാണ് പുതുതായി ഇരുരാജ്യങ്ങൾക്കുമിടയിൽ ഗതാഗതത്തിനായി തുറക്കുന്നത്.
ഇരുരാജ്യങ്ങളെയും നേരിട്ട് ബന്ധിപ്പിക്കുന്ന ആദ്യത്തെയും ഒരേയൊരു കരഗതാഗത മാർഗവുമായ റോഡാണ് സൗദി കിഴക്കൻ പ്രവിശ്യയിലൂടെ റൂബുൽ ഖാലി മേഖലയിലൂടെ ഇരുരാജ്യങ്ങളുടെയും കര അതിർത്തി മുറിച്ച് ഒമാനിലേക്ക് നിർമിച്ചിരിക്കുന്നത്. നിർമാണം നേരത്തെ പൂർത്തിയായെങ്കിലും ഔദ്യോഗികമായി ഗതാഗതത്തിന് തുറക്കുന്നത് ഇപ്പോഴാണ്. ഇതിെൻറ ഭാഗമായാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യ ബന്ധത്തെ ഉയർത്തിക്കാണിക്കുന്ന തപാൽ സ്റ്റാമ്പ് പുറത്തിറക്കുന്നത്.
സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറയും ഒമാൻ സുൽത്താൻ സുൽത്താൻ ഹൈതം ബിൻ താരിഖിെൻറയും ഛായാചിത്രങ്ങൾക്കിടയിൽ ഈന്തപ്പനയുടെ ചിത്രവും ആലേഖനം ചെയ്തതാണ് സ്റ്റാമ്പ്. ഇരുരാജ്യങ്ങളും തമ്മിൽ അഭിവൃദ്ധി പ്രാപിക്കുന്ന പങ്കാളിത്തത്തെ പ്രതീകാത്മകമായി സൂചിപ്പിക്കുന്നതാണ് ഇത്. ‘സൗദി വിഷൻ 2030’, ‘ഒമാൻ വിഷൻ 2040’ എന്നിവ പ്രതിനിധീകരിക്കുന്ന രണ്ട് രാജ്യങ്ങളുടെയും ഭാവി ദർശനങ്ങളുമായി സ്റ്റാമ്പ് ബന്ധിപ്പിക്കുന്നു.
സൗദി പോസ്റ്റ് പുറത്തിറക്കാറുള്ള തപാൽ സ്റ്റാമ്പുകൾ മതപരവും സാംസ്കാരികവും കലാപരവും കായികവും മറ്റ് പരിപാടികളും ഉൾപ്പെടെയുള്ള ഏറ്റവും പ്രധാനപ്പെട്ട ദേശീയ പരിപാടികളുമായും അന്താരാഷ്ട്ര പരിപാടികളുമായും ബന്ധപ്പെട്ടുള്ളതാണ്. ഓരോ സ്റ്റാമ്പും ഒരു സുപ്രധാന സംഭവത്തെ അനുസ്മരിപ്പിക്കുന്നതോ സൗദി ചരിത്രത്തിലെ ഒരു പ്രമുഖ രംഗം എടുത്തുകാണിക്കുന്നതോ ആണ്. ലോകമെമ്പാടുമുള്ള സ്റ്റാമ്പ് കളക്ടർമാർക്കും താൽപ്പര്യമുള്ള ചരിത്രകാരന്മാർക്കും അനുയോജ്യമായ തെരഞ്ഞെടുപ്പും കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.