ഏഷ്യൻ കപ്പിന് പോകുന്നവർക്ക് സേവനത്തിന് സജ്ജം -പാസ്പോർട്ട് വകുപ്പ്
text_fieldsറിയാദ്: ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പ് മത്സരങ്ങൾ കാണാൻ സൗദി അറേബ്യയിൽനിന്ന് പോകുന്ന യാത്രക്കാർക്ക് ആവശ്യമായ എല്ലാ സേവനവും നൽകാൻ സജ്ജമായതായി സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് അറിയിച്ചു.
റോഡ് മാർഗമുള്ള അതിർത്തി കവാടമായ സൽവയിലുള്ള പാസ്പോർട്ട് ഡയറക്ടറേറ്റിന്റെ സംവിധാനം ആവശ്യമായ ഉദ്യോഗസ്ഥരെയും ആധുനിക സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. രാജ്യത്തിന് പുറത്ത് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന പൗരന്മാരും വിദേശികളും പാസ്പോർട്ടിന്റെ കാലാവധി ഉറപ്പുവരുത്തണമെന്ന് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. അറബ് രാജ്യങ്ങളിലേക്കുള്ള യാത്രക്ക് മൂന്ന് മാസത്തിലും മറ്റ് രാജ്യങ്ങളിലേക്കുള്ള യാത്രക്ക് ആറ് മാസത്തിലും കുറയാത്ത കാലാവധി പാസ്പോർട്ടിന് ഉണ്ടായിരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.