സുഹൃത്തിന് ലിഫ്റ്റ് നൽകി മദ്യക്കടത്ത് കേസിൽ കുടുങ്ങി
text_fieldsദമ്മാം: വഴിയിൽ കണ്ട സുഹൃത്തിന് വാഹനത്തിൽ ലിഫ്റ്റ് നൽകിയതിനെതുടർന്ന് മൂന്നുപേർ മദ്യ ക്കടത്ത് കേസിൽ പ്രതികളായി ജയിലിൽ. ദല്ലയിൽനിന്ന് ദമ്മാമിലേക്ക് പോകും വഴി ടാക് സി കാത്തുനിന്ന പരിചയക്കാരെന കണ്ടപ്പോൾ വാഹനം നിർത്തി കയറ്റിയ തൃശൂർ സ്വദേശി രഞ്ജ ിത്, തിരുവനന്തപുരത്തുകാരൻ രാഗേഷ്, തമിഴ്നാട്ടുകാരൻ ജഗ്ബർ എന്നിവരാണ് ഉൗരാക് കുടുക്കിലായത്. എന്നാൽ, ഇവരെ കുടുക്കിയ തിരുവനന്തപുരം സ്വദേശി രാജേഷ് മോനി രക്ഷപ്പെട്ടു. അയാൾ നാട്ടിലെത്തി. മൂന്നു മാസം മുമ്പാണ് സംഭവം. അടുത്ത മുറികളിൽ താമസക്കാരായ മൂന്നുപേരും കൂടി ജഗ്ബറുടെ കാറിൽ ദമ്മാമിലേക്ക് പോവുകയായിരുന്നു. യാത്രക്കിടയിൽ വാഹനം കാത്തുനിൽക്കുന്ന രാജേഷ് മോനിയെ കണ്ടു.
നാട്ടിൽ പോകുകയാണെന്നും സാധനങ്ങൾ വാങ്ങാനാണ് ദമ്മാമിലേക്ക് പോകുന്നതെന്നും ഇയാൾ പറഞ്ഞു. അയാളുടെ കൈവശം ഒരു പൊതിയുണ്ടായിരുന്നു. കാറിൽ കയറ്റി അൽപദൂരം പോകുേമ്പഴേക്കും പൊലീസിെൻറ പരിശോധനയിൽ പെട്ടു. മൂവരോടും ഇഖാമ ചോദിച്ച ഉടനെ വണ്ടിയുടെ പിറകിൽ ഇരുന്ന
രാജേഷ് മോനി ഡോർ തുറന്ന് ഒാടിരക്ഷപ്പെടുകയായിരുന്നു. ഇയാൾ ഒാടിയതോടെ സംശയത്തിലായ പൊലീസ് ഇവരുടെ കാറു പരിശോധിച്ചപ്പോൾ രാജേഷ് മോനി സീറ്റിൽ ഉപേക്ഷിച്ചുപോയ പൊതിയിൽനിന്ന് 10 മദ്യക്കുപ്പികൾ കണ്ടെത്തി.
ഇവരെയും കൂട്ടി പൊലീസ് താമസസ്ഥലെത്തത്തി കാറിെൻറ ഉടമയായ ജഗ്ബറിനെയും അറസ്റ്റുചെയ്തു. ഒാടി രക്ഷപ്പെട്ടയാളെ കൊണ്ടുവന്നാൽ മൂന്നുപേരെയും വെറുതെ വിടാമെന്ന് പൊലീസ് പറഞ്ഞെങ്കിലും രാജേഷ് മോനി ഫോൺ സ്വിച്ച് ഒാഫാക്കി പിറ്റേദിവസംതന്നെ നാട്ടിലേക്ക് മുങ്ങുകയായിരുന്നു. പൊലീസ് പരിശോധനക്കിടയിൽ പോക്കറ്റിൽനിന്ന് പണം രഞ്ജിത് പുറത്തെടുത്തതോടെ കൈക്കൂലി കൊടുക്കാൻ ശ്രമിച്ചു എന്ന കേസുകൂടി ചുമത്തി. മൂന്നുമാസമായി ജയിലിലുള്ള ഇവരെ കോടതിയിൽ ഹാജരാക്കിയിട്ടില്ല.
ഇന്ത്യൻ എംബസി അന്വേഷണ സംഘത്തിെൻറ മുന്നിലാണ് മൂന്നുപേരും തങ്ങളുെട നിരപരാധിത്വം വെളിപ്പെടുത്തിയത്. ഭാഷ അറിയാത്തതിനാൽ തങ്ങൾക്ക് കാര്യങ്ങൾ പൊലീസിനോട് കൃത്യമായി വിവരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും മൂവരും പറഞ്ഞു. ഇവരുടെ കാര്യത്തിൽ ഇടപെട്ട് ആവശ്യമായ നിയമസഹായം നൽകാൻ സാമൂഹികപ്രവർത്തകൻ ഷാജി വയനാടിനെ എംബസി ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.