സാമ്പത്തിക കേസുകളിൽ ജയിലിലുള്ളവരെ മോചിപ്പിക്കാൻ ഉത്തരവ്
text_fieldsറിയാദ്: സാമ്പത്തിക കേസുകളിൽ സൗദി ജയിലുകളില്‍ കഴിയുന്നവരെ ഉടന്‍ മോചിപ്പിക്കാന്‍ സൗദി ഭരണാധികാരി സൽമാന് രാജാവ് ഉത്തരവിട്ടു. നീതി മന്ത്രി ശൈഖ് ഡോ. വലീദ് ബിന്‍ മുഹമ് മദ് അൽസമാനിയാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെ ട്ട കേസുകളിൽ സ്വകാര്യ അന്യായപ്രകാരം കോടതിവിധികള്‍ നടത്തരുതെന്നും രാജാവിെൻറ ഉത്തരവിൽ പറയുന്നതായി നീതി മന്ത്രി പറഞ്ഞു. ഇത്തരം കേസുകളിൽപെട്ട് ജയിലുകളിൽ കഴിയുന്നവരെ മോചിപ്പിക്കണമെന്നും രാജകീയ ഉത്തരവിലുണ്ട്.
കോവിഡ് പശ്ചാത്തലത്തിലാണ് ഉത്തരവ്. ജയിലിലുള്ളവരെ വിട്ടയക്കാൻ നടപടി സ്വീകരിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രിയെ ഉദ്ധരിച്ച് അഖ്ബാർ 24 ന്യൂസ്പോർട്ടൽ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം. ഇന്ത്യക്കാരുൾപ്പെടെ സാമ്പത്തിക കേസുകളിൽ സൗദി ജയിലുകളിൽ കഴിയുന്നവർക്ക് ആശ്വാസമാകുന്ന വാർത്തയാണിത്.
6,90,00 വിധികൾ താൽക്കാലികമായി മരവിപ്പിച്ചു
റിയാദ്: സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് തടവുശിക്ഷ വിധിച്ച 6,90,00 കോടതി തീരുമാനങ്ങൾ താൽക്കാലികമായി മരവിപ്പിച്ചതായി സൗദി നീതിന്യായ മന്ത്രാലയ വക്താവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്വകാര്യ സാമ്പത്തികാവകാശ കേസുകളിൽ പ്രതികളുമായി ബന്ധപ്പെട്ട അന്തിമ വിധികളും ജുഡീഷ്യൽ ഉത്തരവുകളും നിർത്തിവെക്കാനും താൽക്കാലികമായി അവരെ ജയിലുകളിൽ നിന്ന് വിട്ടയക്കാനും ചൊവ്വാഴ്ച സൽമാൻ രാജാവ് ഉത്തരവിട്ടിരുന്നു.
ഇതേ തുടർന്നാണ് ഇത്രയും തടവുശിക്ഷകൾ താൽക്കാലികമായി മരവിപ്പിച്ചത്. വിവാഹമോചനവുമായി ബന്ധപ്പെട്ട കോടതി തീരുമാനങ്ങളിലും താൽക്കാലിക മാറ്റം ഏർപ്പെടുത്തിയിട്ടുണ്ട്. വേർപിരിഞ്ഞ ശേഷം മാതാപിതാക്കളിൽ ആരെങ്കിലും ഒരാളെ സന്ദർശിക്കുന്നതിന് കുട്ടികൾക്ക് നൽകിയ അനുമതി നടപ്പാക്കുന്നതാണ് നീട്ടിവെക്കാൻ തീരമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് 5,000ത്തോളം കേസുകളും നീട്ടിവെച്ചിട്ടുണ്ട്.
കോവിഡ് പശ്ചാത്തലത്തിലാണ് ഇൗ തീരുമാനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.