സൗദി സ്വകാര്യ മേഖലയിൽ വേതന സംരക്ഷണ നിയമം പൂർണമായി നടപ്പായി
text_fieldsജിദ്ദ: സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്ന വേതന സംരക്ഷണ നിയമത്തിെൻറ അന്തിമഘട്ടം പ്രാബല്യത്തിൽ വന്നു. നേരത്തെ നിശ്ചയിച്ചിരുന്ന പ്രകാരം ഡിസംബർ ഒന്ന് മുതലാണ് നടപ്പായത്. ഒന്നു മുതൽ നാല് വരെ തൊഴിലാളികളുള്ള മുഴുവൻ സ്ഥാപനങ്ങളും വേതന സംരക്ഷണ നിയമത്തിെൻറ പരിധിയിൽ ഇൗ ഘട്ടത്തിൽ ഉൾപ്പെടും. ഇതനുസരിച്ച് തൊഴിലാളികളുടെ വേതനം ബാങ്ക് അക്കൗണ്ടുകൾ വഴി വിതരണം ചെയ്യണം.
സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളം കാലതാമസം കൂടാതെ നിശ്ചിത സമയത്ത് തന്നെ ലഭിക്കുന്നത് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. വേതനം സംബന്ധിച്ച വിവരങ്ങൾ അപ്പപ്പോൾ രേഖപ്പെടുത്തുന്ന ഒരു ഡാറ്റാബേസ് ഒരുക്കുകയും ഇതിെൻറ ലക്ഷ്യമാണ്. വേതന സമ്പ്രദായത്തിെൻറ സുതാര്യത, തൊഴിലാളികളുടെ അവകാശ പാലനം, വേതനം സംബന്ധിച്ച തർക്കമുണ്ടായാൽ പരിഹാരത്തിന് സഹായിക്കുന്ന ഡാറ്റാ റഫറൻസ് സംവിധാനം, തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കൽ, ഉൽപാദനക്ഷമതയും മത്സരശേഷിയും വർധിപ്പിക്കൽ, ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കൽ എന്നിവയും വേതന സംരക്ഷണ നിയമത്തിെൻറ ലക്ഷ്യമാണ്.
മാനവ വിഭവശേഷി മന്ത്രാലയം എട്ട് വർഷം മുമ്പാണ് വേതന സംരക്ഷണ പദ്ധതി ആരംഭിച്ചത്. 17 ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കിയത്. ആദ്യഘട്ടത്തിൽ 3,000ഉം അതിൽ കൂടുതലും തൊഴിലാളികളുള്ള സ്ഥാപനങ്ങളിലാണ് നടപ്പാക്കിയത്. തൊഴിലാളികളുടെ എണ്ണം അനുസരിച്ച് ബാക്കി ഘട്ടങ്ങളും പൂർത്തിയായി. അവസാന ഘട്ടത്തിൽ നാല് വരെയുള്ള സ്ഥാപനങ്ങളും നിയമത്തിെൻറ പരിധിയിലായി. ഇത്തരത്തിലുള്ള 3,74,830 സ്ഥാപനങ്ങളിലാണ് നിയമം നടപ്പായത്. ഇതോടെ രാജ്യത്തെ മുഴുവൻ സ്വകാര്യസ്ഥാപനങ്ങളും വേതന സംരക്ഷണ നിയമത്തിന് കീഴിലായി.
ശമ്പളം രണ്ട് മാസം മുടങ്ങിയാൽ വർക്ക് പെർമിറ്റ് നൽകലും പുതുക്കലും ഉൾപ്പെടെയുള്ള സർക്കാർ സേവനങ്ങൾ മാനവ വിഭവശേഷി മന്ത്രാലയം നിർത്തിവെക്കും. മൂന്നു മാസം വൈകിയാൽ എല്ലാ സേവനങ്ങളും നിർത്തലാക്കും. ശമ്പളം മുടങ്ങുകയും എന്നാൽ വർക്ക് പെർമിറ്റിന് കാലാവധി ബാക്കിയുണ്ടാവുകയും ചെയ്താൽ തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴിലാളിക്ക് മറ്റൊരു സ്ഥാപനത്തിലേക്ക് തൊഴിൽ മാറാനാകും.
ശമ്പള കുടിശിക സംബന്ധിച്ച് നിയമലംഘനം തെളിയിക്കപ്പെട്ടാൽ നിയമ നടപടിയെടുക്കാൻ സ്ഥാപനത്തെ ജുഡീഷ്യറിക്ക് കൈമാറും. ശമ്പള മുടക്കം തുടർന്നാൽ ഓരോ മാസവും 10,000 റിയാൽ എന്ന നിലയിൽ സ്ഥാപനത്തിനെതിരെ ശിക്ഷാനടപടിയുണ്ടാകും. ഇത്തരം പരാതികൾ പരിഹരിക്കുേമ്പാൾ സ്ഥാപനത്തിെൻറ വേതന സംരക്ഷണ ഫയലുകളാണ് അംഗീകൃത റഫറൻസായി പരിഗണിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.