സംയുക്ത സൈനികാഭ്യാസം കരുത്ത് തെളിയിച്ച് സൗദി
text_fieldsദമ്മാം: സൗദി അറേബ്യയുടെ കര, നാവിക, വ്യോമസേനകളുടെ സംയുക്ത സൈനികാഭ്യാസം കിഴക്കൻ സൗദിയിലെ ദഹ്റാനിൽ പുരോഗമിക്കുന്നു. 'റുമ അൽനാസർ'എന്ന ശീർഷകത്തിൽ, കിങ് അബ്ദുൽ അസീസ് സൈനിക വിമാനത്താവളത്തിലാണ് അഭ്യാസപ്രകടനങ്ങൾ. 2019ൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ എയർ ഫെയർ സെൻറർ ഉദ്ഘാടനം ചെയ്തതിനുശേഷം ആദ്യമായാണ് ഇത്തരമൊരു പരിശീലനം പുതിയ ഇവിടെ നടക്കുന്നത്.
കര, നാവിക, വ്യോമസേനകളുടെ പരസ്പര ഏകോപനം, സംയുക്ത പ്രവർത്തന പ്രതിരോധ രീതികൾ, പരസ്പര പങ്കാളിത്തത്തോടെ നടത്തുന്ന വായു-സമുദ്ര അഭ്യാസങ്ങൾ, പ്രതിരോധ സൈനിക വിന്യാസതന്ത്രം, സമുദ്രതീര-വാന നിരീക്ഷണ സംവിധാനങ്ങൾ, വ്യോമ-നാവിക പോരാട്ട പ്രവർത്തനങ്ങൾ, അത്യാധുനിക യുദ്ധോപകരണങ്ങളുടെ ഉപയോഗം, രക്ഷാപ്രവർത്തങ്ങൾ, ആശയവിനിമയ രീതികൾ, സാങ്കേതികവിദ്യയുടെ കൈമാറ്റം തുടങ്ങി വിവിധ മേഖലകളിൽ പരിശീലനങ്ങൾ ഉണ്ടാവും.
സംയുക്ത സൈനികാഭ്യാസം ഫെബ്രുവരി 12 വരെ നീളും. കഴിഞ്ഞയാഴ്ച സൗദി, അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ സംയുക്ത നാവികാഭ്യാസപ്രകടനങ്ങൾ കിഴക്കൻ സൗദിയിലെ ജുബൈൽ തീരത്തുള്ള കിങ് അബ്ദുൽ അസീസ് നാവികതാവളം കേന്ദ്രീകരിച്ച് നടന്നിരുന്നു. മൂന്നു രാജ്യങ്ങളും തമ്മിലുള്ള സൈനിക-നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായിരുന്നു ഒൗദ്യോഗിക സൈനികാഭ്യാസ പ്രകടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.