അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ ഫലപ്രദമായി ചെറുത്ത് സൗദി പബ്ലിക് പ്രോസിക്യൂഷൻ
text_fieldsജിദ്ദ: അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിൽ പബ്ലിക് പ്രോസിക്യൂഷൻ വകുപ്പിെൻറ പങ്ക് പ്രശംസനീയമാണെന്ന് സൗദി അറ്റോർണി ജനറൽ ശൈഖ് സഉൗദ് ബിൻ അബ്ദുല്ല അൽമുഅജബ് പറഞ്ഞു. ഇൗജിപ്തിലെ കൈറോയിൽ 'കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിൽ പബ്ലിക് പ്രോസിക്യൂഷൻ ഏജൻസികളുടെ പങ്ക്' എന്ന വിഷയത്തിൽ നടന്ന സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സംയോജിത പ്രവർത്തനങ്ങളിലൂടെയും അന്താരാഷ്ട്ര സഹകരണത്തിെൻറയും അടിസ്ഥാനത്തിലാണ് അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളെ തടയാനാകുന്നത്. രാജ്യങ്ങളിൽ ഉടനീളം കുറ്റകൃത്യങ്ങൾ പ്രത്യക്ഷപ്പെടുന്ന പ്രയാസകരമായ കാലഘട്ടങ്ങളിലൂടെയാണ് ലോകം കടന്നുപോകുന്നത്. തീവ്രവാദം, കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക കുറ്റകൃത്യങ്ങൾ, മനുഷ്യക്കടത്ത് എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങൾ അതിർത്തികൾക്കപ്പുറമാണ്. കുറ്റകൃത്യങ്ങൾക്കെതിരെ നിർണായക പങ്ക് വഹിക്കുന്നതിനും അതിനെ ചെറുക്കുന്നതിനും അതിെൻറ വ്യാപനം തടയാനും ദ്രുത നടപടികൾ സ്വീകരിക്കുന്നതിൽ അന്താരാഷ്ട്ര സമൂഹത്തിന് ഭാരിച്ച ഉത്തരവാദിത്തങ്ങളുണ്ട്.
സൗദി പബ്ലിക് പ്രോസിക്യൂഷൻ എല്ലാത്തരം കുറ്റകൃത്യങ്ങളെയും നേരിടുന്നത് തുടരുകയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇക്കാര്യത്തിൽ നിരവധി കരാറുകളുണ്ടാക്കിയിട്ടുണ്ട്. ഈ ക്രിമിനൽ സ്വഭാവങ്ങളെ അടിച്ചമർത്തുന്നതിനും അവയുടെ വ്യാപനം തടയാനും അന്താരാഷ്ട്ര പ്രവണതക്ക് അനുസൃതമായി സൗദി അറേബ്യ ആഭ്യന്തര നടപടികൾ സ്വീകരിച്ചുവരുന്നതായും അറ്റോർണി ജനറൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.