Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി - ഖത്തർ വിമാന...

സൗദി - ഖത്തർ വിമാന സർവിസ്​ നാളെ​ മുതൽ

text_fields
bookmark_border
സൗദി - ഖത്തർ വിമാന സർവിസ്​ നാളെ​ മുതൽ
cancel

ജിദ്ദ: സൗദിക്കും ഖത്തറിനുമിടയിൽ വിമാന സർവിസുകൾ തിങ്കളാഴ്​ച (ജനുവരി 11) ആരംഭിക്കും. തുടക്കത്തിൽ റിയാദിൽ നിന്നും ജിദ്ദയിൽ നിന്നും ആഴ്​ചയിൽ ഏഴ്​ സർവിസുകളായിരിക്കും ഉണ്ടാകുകയെന്ന്​ സൗദി എയർലൈൻസ്​ വ്യക്തമാക്കി.

റിയാദിൽ നിന്ന്​ ആഴ്​ചയിൽ നാല്​ വിമാനങ്ങളും ജിദ്ദയിൽ നിന്ന്​ ആഴ്​ചയിൽ മൂന്ന്​ വിമാനങ്ങളും സർവിസ്​ നടത്തും. ആദ്യ സർവിസ്​ തിങ്കാഴ്​ച വൈകീട്ട്​ 4.40നാണ്​. ഖത്തർ എയർവേസ്​ തിങ്കളാഴ്​ച മുതൽ സൗദിയിലേക്ക്​ സർവിസ്​ ആരംഭിക്കും. തുടക്കം റിയാദിലേക്കായിരിക്കും. വ്യാഴാഴ്​ച (ജനുവരി 14) ജിദ്ദയിലേക്കും ശനിയാഴ്​ച (ജനുവരി 16)​ ദമ്മാമിലേക്കും​ വിമാനങ്ങളുണ്ടാകുമെന്ന്​ ഖത്തർ എയർവേസ്​ വ്യക്തമാക്കി​.

ഉപരോധത്തെ തുടർന്ന്​ മൂന്നര വർഷത്തിലധികമായി ഇരുരാജ്യങ്ങൾക്കുമിടയിലെ വിമാന സർവിസുകൾ നിർത്തിവെച്ചിട്ട്​​. കഴിഞ്ഞ തിങ്കളാഴ്​ച അൽഉലയിൽ നടന്ന ജി.സി.സി ഉച്ചകോടിയിലാണ്​ ഉപരോധം നീക്കാനും പ്രവേശന കവാടങ്ങൾ തുറക്കാനും ധാരണയായത്​. അൽഉല കരാർ ഒപ്പിട്ട ​തൊട്ടടുത്ത ദിവസം സൗദിയുടെ ​േവ്യാമ പാത ഖത്തർ എയർവേ​സിന്​ തുറന്നു കൊടുത്തിരുന്നു.

കരമാർഗമുള്ള ആളുകളുടെ വരവ്​ ശനിയാഴ്​ച ആരംഭിച്ചിട്ടുണ്ട്​. സാൽവ പ്രവേശന കവാടം​ ശനിയാഴ്​ചയാണ്​ വാഹന ഗതാഗതത്തിനായി തുറന്നുകൊടുത്തത്​​. വരും ആഴ്​ചകളിലായി ഇരുരാജ്യങ്ങൾക്കിടയിൽ കൂടുതൽ വിമാന സർവിസുകൾ ഉണ്ടാകുമെന്ന്​ പ്രതീക്ഷിക്കുന്നു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsSaudi ArabiaQatar
Next Story