Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി​റി​യ​ക്ക് സ​ഹാ​യം...

സി​റി​യ​ക്ക് സ​ഹാ​യം തു​ട​ർ​ന്ന് സൗ​ദി; ഒ​മ്പ​താം ദു​രി​താ​ശ്വാ​സ വി​മാ​നം ഡ​മ​സ്ക​സി​ലെ​ത്തി

text_fields
bookmark_border
സി​റി​യ​ക്ക് സ​ഹാ​യം തു​ട​ർ​ന്ന് സൗ​ദി; ഒ​മ്പ​താം ദു​രി​താ​ശ്വാ​സ വി​മാ​നം ഡ​മ​സ്ക​സി​ലെ​ത്തി
cancel
camera_alt

സി​റി​യ​യി​ലേ​ക്ക് സൗ​ദി​യു​ടെ ഒ​മ്പ​താ​മ​ത് ദു​രി​താ​ശ്വാ​സ വി​മാ​നം ഡ​മ​സ്ക​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​പ്പോ​ൾ

യാം​ബു: സി​റി​യ​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യം തു​ട​ർ​ന്ന് സൗ​ദി അ​റേ​ബ്യ. സൗ​ദി സ​ഹാ​യ ഏ​ജ​ൻ​സി​യാ​യ കി​ങ് സ​ൽ​മാ​ൻ സെ​ന്റ​ർ ഫോ​ർ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ റി​ലീ​ഫ് സെ​ന്റ​റി​ന്റെ (കെ.​എ​സ്. റി​ലീ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ൾ സി​റി​യ​യി​ലേ​ക്ക് സൗ​ദി അ​യ​ക്കു​ന്ന​ത്. ഒ​മ്പ​താ​മ​ത് ദു​രി​താ​ശ്വാ​സ വി​മാ​ന​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഡ​മ​സ്ക​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്.

റി​യാ​ദി​ലെ കി​ങ് ഖാ​ലി​ദ് ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​ൽ ഭ​ക്ഷ​ണം, മെ​ഡി​ക്ക​ൽ, പാ​ർ​പ്പി​ട സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണു​ള്ള​ത്. സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ​യും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്റെ​യും നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് സ​ഹാ​യ​ദൗ​ത്യം രാ​ജ്യം തു​ട​രു​ന്ന​ത്. ദു​രി​ത​ബാ​ധി​ത​രാ​യ സി​റി​യ​യു​ടെ ഭ​ദ്ര​ത​യും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ സൗ​ദി​യു​ടെ പി​ന്തു​ണ ഇ​നി​യും തു​ട​രു​മെ​ന്ന് വി​ദേ​ശ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​വ​ശ്യ​ക്കാ​രെ പി​ന്തു​ണ​ക്കു​ന്ന​തി​നാ​യി സൗ​ദി​യു​ടെ ദു​രി​താ​ശ്വാ​സ ഏ​ജ​ൻ​സി​യാ​യ കെ.​എ​സ്. റി​ലീ​ഫ് വ​ഴി​യു​ള്ള തു​ട​ർ​ച്ച​യാ​യ മാ​നു​ഷി​ക, ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​നി​യും സ​ജീ​വ​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syriaGulf Newsrelief aid
News Summary - Saudi Relief Efforts Continue for Syria
Next Story