ഏറ്റവും വലിയ ഇഫ്താർ, സൗദി മതകാര്യ വകുപ്പിന് പുരസ്കാരം
text_fieldsജിദ്ദ: ആസിയാൻ മേഖലയിലെ ഏറ്റവും വലിയ ഇഫ്താർ വിരുന്ന് ഒരുക്കിയതിന് ഇന്തോനേഷ്യയിലെ ഇസ്ലാമിക കാര്യ, കാൾ ആൻഡ് ഗൈഡൻസ് മന്ത്രാലയത്തിന്റെ ‘മോറി’ എൻസൈക്ലോപീഡിയ ഓഫ് റെക്കോഡ്സ് സർട്ടിഫിക്കറ്റ് സൗദി മതകാര്യ വകുപ്പ് നേടി. ഖാദിമുൽ ഹറമൈൻ ഇഫ്താർ പദ്ധതിയുടെ ഭാഗമായാണ് ഇന്തോനേഷ്യയിലെ സൗദി എംബസിയിലെ മതകാര്യ അറ്റാഷെ ഇഫ്താർ സംഘടിപ്പിച്ചത്.
സൗത്ത് സുലവേസി സംസ്ഥാനത്തെ മകാസർ നഗരത്തിന്റെ ഗവർണർ ഡാനി ഫോമെൻറോയുടെ സാന്നിധ്യത്തിൽ എംബസി മതകാര്യ അറ്റാഷെ അഹമ്മദ് അൽ ഹസ്മി പുരസ്കാരം ഏറ്റുവാങ്ങി. നിരവധി രാഷ്ട്രീയ, ഇസ്ലാമിക വ്യക്തികളും സർവകലാശാലകളുടെയും ഇസ്ലാമിക അസോസിയേഷനുകളുടെയും തലവന്മാർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.