അന്താരാഷ്ട്ര യാത്ര വിലക്ക് പിൻവലിച്ചു; വിമാനത്താവളങ്ങളിലും രാജ്യാതിർത്തികളിലും വീണ്ടും തിരക്കേറി
text_fieldsജിദ്ദ: കൊവിഡ് മഹാമാരി വ്യാപകമായതിനെത്തുടർന്ന് സൗദിയിൽ നിലനിന്നിരുന്ന അന്താരാഷ്‌ട്ര യാത്ര വിലക്ക് പിൻവലിച്ചു. അടച്ചിട്ടിരുന്ന കര, വ്യോമ, നാവിക പാതകള്‍ തിങ്കളാഴ്ച പുലർച്ചെ ഒരു മണിമുതൽ തുറന്നു. ഇതോടെ പ്രത്യേക യാത്ര വിലക്കില്ലാത്ത രാജ്യങ്ങളിലേക്ക് സൗദി വിമാനത്താവളങ്ങളിൽ നിന്ന് സാധാരണ രീതിയിലുള്ള വിമാന സര്‍വിസുകൾ പുനരാരംഭിരംഭിച്ചു. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബോസ്നിയന്‍ തലസ്ഥാനമായ സരാജാവോയിലേക്കാണ് ആദ്യവിമാനം പറന്നുയര്‍ന്നത്. ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആദ്യ വിമാനം പുറപ്പെട്ടത് ആംസ്റ്റർഡാമിലേക്കാണ്. കെ.എൽ.എം എയർലൈൻസിന്റെ ആദ്യവിമാനത്തിൽ പുറപ്പെടാനെത്തിയവരെ പൂക്കൾ നൽകിയാണ് ദമ്മാം വിമാനത്താവള അധികൃതർ യാത്രയയച്ചത്. ജിസാനിലെ കിങ് അബ്ദുല്ല വിമാനത്താവളത്തിൽ നിന്ന് ആദ്യത്തെ വിമാന സർവീസ് കയ്റോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കായിരുന്നു. 92 യാത്രക്കാരുള്ള വിമാനത്തിൽ 23 പേർ സ്വദേശികളായിരുന്നു. തിങ്കളാഴ്ച മാത്രം രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ വഴി 385 അന്താരാഷ്ട്ര സർവിസുകൾ നടത്തുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ജി.എ.സി.എ) നേരത്തെ അറിയിച്ചിരുന്നു. അതിനിടെ മുമ്പ് പ്രഖ്യാപിച്ചതിന് പുറമെ വിദേശ യാത്രക്കായി വിമാനത്താവളത്തിലെത്തുന്നവർ പാലിക്കേണ്ട കൂടുതൽ നിബന്ധനകൾ ജി.എ.സി.എ പുറത്തുവിട്ടു.
രാജ്യത്തിന്റെ പ്രധാന കരമാർഗമായ ബഹ്റൈനുമായി സൗദിയെ ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ് വേയിലാണ് ഏറ്റവുമധികം യാത്രക്കാരെത്തിയത്. ഇന്ത്യയടക്കം 13 രാജ്യങ്ങളിലേക്ക് യാത്രാവിലക്കുള്ളതിനാല്‍ വിമാനസര്‍വ്വീസ് തുടങ്ങിയിട്ടില്ല. അന്താരാഷ്ട്ര സര്‍വിസുകള്‍ക്കുള്ള വിലക്ക് പിൻവലിച്ചപ്പോഴും നേരത്തെ വിലക്ക് ഏർപ്പെടുത്തിയ ഇന്ത്യ, യു.എ.ഇ തുടങ്ങിയ 20 രാജ്യങ്ങളിൽ നിന്നും വിദേശ യാത്രക്കാർക്ക് നേരിട്ട് സൗദിയിലേക്ക് യാത്രാനുമതി നൽകിയിട്ടില്ല. ഈ രാജ്യങ്ങളിൽ നിന്നും വരുന്നവർ വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസങ്ങൾ ക്വാറന്റീൻ പൂർത്തിയാക്കിയാൽ മാത്രമേ സൗദിയിൽ പ്രവേശനം അനുവദിക്കൂ. അതുകൊണ്ട് ഇന്ത്യയിൽ നിന്നും നിലവിൽ ബഹ്‌റൈൻ വഴിയോ മറ്റോ മാത്രമേ പ്രവാസികൾക്ക് സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കൂ.
അതിനിടെ സൗദിയിൽ പ്രവേശിക്കുന്ന വിദേശികൾ അതാതു രാജ്യത്തെ നിലവിലെ വാക്സിൻ രണ്ട് ഡോസും എടുത്തവരാണെങ്കിൽ അവർക്ക് സൗദിയിലെത്തിയാൽ മെയ് 20 നു ശേഷമുള്ള ഏഴ് ദിവസത്തെ ഇന്സ്ടിട്യൂഷണൽ ക്വാറന്റൈൻ ആവശ്യമില്ലെന്ന് സൗദി സിവിൽ ഏവിയേഷൻ അറിയിച്ചു. എന്നാൽ അവിടങ്ങളിലെ വാക്സിൻ സൗദി അംഗീകരിച്ചവ ആയിരിക്കണമെന്നും അതാത് രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് സൗദിയിലെത്തിയാൽ കാണിക്കണമെന്നും നിബന്ധനയുണ്ട്. വാക്സിൻ ഒറ്റ ഡോസ് എടുത്തവർക്ക് ഈ ആനുകൂല്യം ഉണ്ടായിരിക്കില്ലെന്നും അറിയിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.