റിയാലിെൻറ വിനിമയ മൂല്യം എക്കാലത്തേയും ഉയരത്തിൽ; 18.66 രൂപ
text_fieldsറിയാദ്: ഇന്ത്യൻ രൂപ വലിയ തകർച്ച നേരിട്ട തിങ്കളാഴ്ച സൗദി റിയാൽ ചരിത്ര നേട്ടം കൊയ്തു. രൂപയും റിയാലും തമ്മിലുള്ള വിനിമയ വ്യത്യാസം എക്കാലത്തേയും ഉയർന്ന നിരക്കിലായി. ഒരു റിയാലിന് 18.66 രൂപ. ഇത്രയും വലിയ വിനിമയ വ്യത്യാസം ചരിത്രത്തിലില്ലാത്തതാണെന്ന് സാമ്പത്തിക വിദഗ്ധരും പ്രവാസികളും ചൂണ്ടിക്കാട്ടുന്നു.
തുർക്കിയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ആഗോള തലത്തിൽ അമേരിക്കൻ ഡോളറിെൻറ മൂല്യം ഉയർത്തിയത്. അതിെൻറ പ്രതിഫലനം എല്ലാ കറൻസികളിലുമുണ്ടായി. ഡോളറുമായി വിനിമയ നിരക്ക് സ്ഥിരപ്പെടുത്തിയ കറൻസികൾ കുതിച്ചുകയറി. സൗദി റിയാലിെൻറ നേട്ടത്തിന് കാരണമിതാണ്.
രൂപക്കെതിരെ റിയാൽ ഉയർന്ന നിരക്കിലെത്തിയതിെൻറ ഗുണം സൗദിയിലുള്ള ഇന്ത്യൻ പ്രവാസികൾക്കും വലിയ നേട്ടമായി. തിങ്കളാഴ്ച രാജ്യത്തെ റെമ്മിറ്റൻസ് സെൻററുകളിൽ എത്തിയ ഇന്ത്യാക്കാരുടെ എണ്ണം പതിവില്ലാത്ത വിധം കൂടുതലായിരുന്നെന്ന് ഇൗ രംഗത്ത് ജോലി ചെയ്യുന്നവർ പറഞ്ഞു. അതേസമയം രൂപയിൽ അടിസ്ഥാന ശമ്പളം കണക്കാക്കി സൗദിയിൽ ജോലി െചയ്യുന്ന ഇന്ത്യൻ കമ്പനികളിലെ ജീവനക്കാർക്ക് വലിയ നഷ്ടത്തിനും ഇടയാക്കി.
ഇന്ത്യയിൽ നിന്ന് കയറ്റുമതി നടത്തുന്ന സ്ഥാപനങ്ങൾക്കും നഷ്ടത്തിെൻറ കണക്കാണ് ഇത് സമ്മാനിക്കുക. എന്നാൽ സൗദിയിലേക്ക് ഇന്ത്യയിൽ നിന്ന് ഇറക്കുമതി വ്യാപാരം നടത്തുന്നവർക്ക് ചരിത്രത്തിലില്ലാത്ത നേട്ടവും.
മൂല്യം കുതിച്ചുയർന്നതിനോടൊപ്പം തന്നെ വലിയ ചാഞ്ചാട്ടവും തിങ്കളാഴ്ച പ്രകടമായിരുന്നു. ഡോളറുമായുള്ള രൂപയുടെ ചാഞ്ചാട്ടം റിയാലിലും പ്രതിഫലിക്കുകയായിരുന്നു. ആഗോളവിപണിയിൽ വ്യാപാരം തുടങ്ങുേമ്പാൾ രൂപക്കെതിരെ റിയാലിെൻറ വിനിമയ മൂല്യം 18.45857 ആയിരുന്നു. പടിപടിയായി കയറി രാവിലെ 11.50ഒാടെ ഏറ്റവും ഉയർന്ന നിരക്കായ 18.67318ലെത്തി. പിന്നീട് ചാഞ്ചാട്ടമാണ് കണ്ടത്. കൂടുകയും കുറയുകയും ചെയ്തുകൊണ്ടിരുന്നു. വൈകീട്ട് 18.66182ൽ ക്ലോസ് ചെയ്തു. ഇൗ ചാഞ്ചാട്ടം കൊണ്ടാവണം സൗദിയിലെ ബാങ്കുകളും വിദേശ നാണയ വിനിമയ കേന്ദ്രങ്ങളും ആഗോള വിപണിക്കനുസൃതമായി നിരക്കിൽ വ്യത്യാസം വരുത്താൻ നിന്നില്ല.
18.05 മുതൽ 18.50 വരെ ഒാരോ ബാങ്കുകളും നാണയ വിനിമയ ഏജൻസികളും വ്യത്യസ്ത നിരക്കുകളിലാണ് വിനിമയം നടത്തിയത്. ഡോളർ കരുത്തുനേടിയിരിക്കുന്നതിനാൽ വരും ദിവസങ്ങളിലും റിയാൽ ഉയർന്നുതന്നെ നിൽക്കുമെന്നാണ് ആഗോള വിപണിയിലെ ചലനങ്ങൾ സൂചിപ്പിക്കുന്നത്. അടുത്ത ദിവസങ്ങളിൽ സൗദി ബാങ്കുകൾ മെച്ചപ്പെട്ട നിരക്ക് നൽകാൻ നിർബന്ധിതരാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.