Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘സൗ​ദി റോ​ഡ്​...

‘സൗ​ദി റോ​ഡ്​ കോ​ഡ്​’ പു​റ​ത്തി​റ​ക്കി

text_fields
bookmark_border
Saudi Road Code Inauguration
cancel
camera_alt

‘സൗ​ദി റോ​ഡ്​ കോ​ഡ്​’​ ഗ​താ​ഗ​ത ലോ​ജി​സ്​​റ്റി​ക്​ മ​ന്ത്രി എ​ൻ​ജി​നീ​യ​ർ സ്വാ​ലി​ഹ്​ ബി​ൻ നാ​സി​ർ അ​ൽ​ജാ​സിം ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​പ്പോ​ൾ

റി​യാ​ദ്​: സൗ​ദി​യി​ൽ ‘സൗ​ദി റോ​ഡ് കോ​ഡ്’ പു​റ​ത്തി​റ​ക്കി. സൗ​ദി​യി​ലെ എ​ല്ലാ മാ​റ്റ​ങ്ങ​ളും ഭൂ​പ്ര​ദേ​ശ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത് സൗ​ദി റോ​ഡു​ക​ൾ​ക്കാ​യി പ്ര​ത്യേ​ക കോ​ഡ് ത​യാ​റാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ തു​ട​ർ​ന്ന്​ റോ​ഡ്​ അ​തോ​റി​റ്റി​ക്ക്​ കീ​ഴി​ലെ വി​ദ​ഗ്​​ധ സം​ഘ​മാ​ണ്​ 18 മാ​സം വ​രെ സ​മ​യ​മെ​ടു​ത്ത്​ റോ​ഡു​ക​ൾ​ക്കാ​യി പ്ര​ത്യേ​ക കോ​ഡ്​ ത​യാ​റാ​ക്കി​യ​ത്.

ഇ​തോ​ടെ മ​ന്ത്രാ​ല​യ​ങ്ങ​ൾ, മേ​ഖ​ല വി​ക​സ​ന അ​തോ​റി​റ്റി​ക​ൾ, ന​ഗ​ര വി​ക​സ​ന അ​തോ​റി​റ്റി​ക​ൾ, മേ​ഖ​ന കോ​ർ​പ​റേ​ഷ​നു​ക​ൾ, ന​ഗ​ര​ങ്ങ​ളു​ടെ​യും ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ​യും മു​നി​സി​പ്പാ​ലി​റ്റി​ക​ൾ തു​ട​ങ്ങി​യ സൗ​ദി​യി​ലെ എ​ല്ലാ ത​ല​ങ്ങ​ളി​ലും റോ​ഡു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള അ​ധി​കാ​രി​ക​ളു​ടെ സാ​ങ്കേ​തി​ക റ​ഫ​റ​ൻ​സാ​യി ഇ​ത് ക​ണ​ക്കാ​ക്ക​പ്പെ​ടും.

സൗ​ദി അ​റേ​ബ്യ​യി​ലെ എ​ല്ലാ ത​ര​ത്തി​ലു​മു​ള്ള റോ​ഡു​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നും രൂ​പ​ക​ൽ​പ്പ​ന ചെ​യ്യു​ന്ന​തി​നും ന​ട​പ്പാക്കു​ന്ന​തി​നും പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നും പ​രി​പാ​ലി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ ആ​ക്സ​സ് ചെ​യ്യാ​ൻ അ​ധി​കാ​രി​ക​ളെ പ്രാ​പ്ത​രാ​ക്കു​ന്ന​താ​ണി​ത്. ട്രാ​ഫി​ക് എ​ൻ​ജി​നീ​യ​റി​ങ്, റോ​ഡ് സു​ര​ക്ഷ എ​ന്നി​വ​ക്കു​പു​റ​മേ റോ​ഡു​ക​ൾ, പാ​ല​ങ്ങ​ൾ, തു​ര​ങ്ക​ങ്ങ​ൾ എ​ന്നി​വ രൂ​പ​ക​ൽ​പ്പ​ന ചെ​യ്യു​ന്ന​തി​നും ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും പ​രി​പാ​ലി​ക്കു​ന്ന​തി​നും ഇ​ത്​ സ​ഹാ​യി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaSaudi Road Code
News Summary - 'Saudi Road Code'
Next Story