പ്രവാസ നാട്ടിലെ സംഘാടകൻ
text_fieldsജിദ്ദ: ജിദ്ദയിലെ മലയാളികൾക്കിടയിൽ കലാ സാംസ്കാരിക പരിപാടികൾ ഒരുക്കുന്നതിന് ഒറ്റയാൾ പ്രസ്ഥാനം പൊലെ പ്രവർത്തിച്ച് ശ്രദ്ധേയനാവുകയാണ് മുസ്തഫ തോളൂർ. സംഘാടകൻ, കഥാകൃത്ത്, അഭിേനതാവ്, ഗായകൻ തുടങ്ങിയ ബഹു മുഖറോളുകളിലാണ് ഇദ്ദേഹത്തിെൻറ പ്രവാസം. 20 വർഷം കഴിഞ്ഞു പ്രവാസിയായിട്ട്. സംഘാടന കലയിൽ തിളങ്ങാൻ സാധിച്ച മുസ്തഫക്ക് ‘ഗൾഫ് കെയറി’െൻറ ഏറ്റവും മികച്ച സംഘാടകനുള്ള പുരസ്കാരവും ജിദ്ദ റോക്സ്, ബിസയർ ഇൻഷുറൻസ് തുടങ്ങിയവയുടെ ‘ബെസ്റ്റ് ഓർഗനൈസർ’ അവാർഡും ലഭിച്ചിട്ടുണ്ട്.
സ്വപ്്ന ഭൂമി, കാരുണ്യം എന്നീ ഷോർട്ട് ഫിലിമുകൾ ചെയ്തു. പ്രളയത്തെ ആസ്പദമാക്കി ചെയ്ത കാരുണ്യം എന്ന ഷോർട്ട് ഫിലിമിന് ‘തനിമ’ ഷോർട്ട് ഫിലിം മൽസരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.
പത്തേമാരി എന്ന സിനിമയിൽ ചെറിയ റോളിൽ അഭിനയിച്ചിട്ടുണ്ട്. അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ‘വിശുദ്ധ പുസ്തകം’ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ജീവൻ ടി വിയിൽ ഒന്നര വർഷം സംപ്രേഷണം ചെയ്ത അറേബ്യൻ വർണങ്ങളുടെ അവതാരകനും സംവിധായകനുമായിരുന്നു.
സ്കൂൾ തലങ്ങളിലും കേരളോത്സവങ്ങളിലും നാടകങ്ങൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
നാട്ടിൽ ആർട്ടിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു. ചിത്രകലയിൽ ഒരുപാട് മൽസരങ്ങളിൽ പങ്കെടുത്തു. കേരളോത്സവത്തിൽ ജില്ലയിലും സംസ്ഥാന തലത്തിലും പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
ഇപ്പോൾ ജിദ്ദയിൽ സ്വന്തമായി അഡ്വർടൈസിങ് ഏജൻസി നടത്തുകയാണ്. ശറഫിയ്യയിൽ അബൂസാമിർ എന്ന മുസ്തഫയുടെ സ്ഥാപനത്തിെൻറ പരിസരം ഗായകരുടെയും സംഗീതാസ്വാദകരുടെയും കേന്ദ്രമാണ്. മലപ്പുറം മേലാറ്റൂർ സ്വദേശിയാണ്. വർഷങ്ങളായി ജിദ്ദയിൽ കുടുംബ സമ്മേതമാണ് താമസം. ഭാര്യ: നജ്മ. മക്കൾ: ഷിംന, ഷാസിൻ, മിർസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.