കെ.എം മാണിയോടൊപ്പം മൂന്നു ദിവസം സഹവസിച്ച ഓർമകളിൽ ശിഹാബ് കായംകുളം
text_fieldsജുബൈൽ: കേരള മോചന യാത്രയിൽ പങ്കെടുത്ത കെ.എം മാണിയുടെ കൂടെ മൂന്നു ദിവസം ചെലവിട്ട ദിനരാത്രങ്ങൾ ഓർത്തെടുക്കുകയാണ ് ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശിഹാബ് കായംകുളം. കേരള രാഷ്ട്രീയത്തിെൻറ ഗതിവിഗതികൾ നിയന് ത്രിക്കുന്ന തരത്തിൽ കെ.എം മാണിയെ വളർത്തിയത് അദ്ദേഹത്തിെൻറ നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും ആത്മവിശ്വാസവുമാണെന്ന് സഹവാസത്തിലൂടെ മനസിലായതായി ശിഹാബ് പറയുന്നു. ജീവിതത്തിൽ എല്ലാം കൃത്യനിഷ്ഠയോടെ പാലിക്കുന്ന ഒരാളായിരുന്നു അദ്ദേഹം. 2001ൽ എ.കെ ആൻറണി നയിച്ച കേരളമോചന യാത്രയുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ മുഖ്യ പ്രഭാഷകനായിരുന്നു കെ.എം മാണി.
അദ്ദേഹത്തിന് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കാൻ പാർട്ടി ചുമതലപ്പെടുത്തിയത് അന്ന് കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറിമാരായിരുന്ന ശിഹാബ് കായംകുളത്തേയും പി.ആർ ഷൈനാസിനെയുമായിരുന്നു. ആലപ്പുഴ മണ്ഡലങ്ങളിലെ പ്രധാന യോഗസ്ഥലങ്ങളിൽ അദ്ദേഹത്തെ അനുഗമിക്കുക, ഭക്ഷണവും വിശ്രമവും ഏർപ്പാടാക്കുക, രാത്രി ഗസ്റ്റ് ഹൗസിൽ എത്തിക്കുക എന്നിവയായിരുന്നു പ്രധാന ജോലികൾ. യാത്രകളിൽ അദ്ദേഹം കേരള രാഷ്ട്രീയത്തേയും കുട്ടനാടിെൻറ ചരിത്രത്തേയും മണ്മറഞ്ഞ നേതാക്കളെയും കുറിച്ചാണ് സംസാരിച്ചത്.
പരസ്പര ബഹുമാനവും ഇളമുറക്കാരോടുള്ള സ്നേഹവും പ്രകടിപ്പിച്ചു. സമയനിഷ്ഠയായിരുന്നു അദ്ദേഹത്തിെൻറ ഏറ്റവും വലിയ ഗുണം. ഭക്ഷണം പുറത്തുനിന്നായതിനാൽ സസ്യാഹാരം മാത്രമാണ് മൂന്നു ദിവസവും കഴിച്ചത്. ഉറങ്ങുന്നത് വൈകിയാലും പുലർച്ചെ എഴുന്നേൽക്കും. സദാ പ്രസരിപ്പാർന്ന ചിരിയിൽ അദ്ദേഹം എല്ലാവരെയും ആകർഷിച്ചു നിർത്തി. തന്നെ കാണാൻ കുട്ടനാട്ടിലെ ഉൾപ്രദേശങ്ങളിൽ നിന്ന് വരുന്ന മണ്ഡലം ഭാരവാഹികളെ പോലും പേര് ചൊല്ലി വിളിച്ച് വരവേറ്റു. ഉറക്കെ ചിരിക്കുകയും നിറവോടെ സംസാരിക്കുകയും ചെയ്തു. കെ.എം മാണിയുടെ ഓർമശക്തിയും ഊർജസ്വലതയുമാണ് ഏറ്റവുമധികം ആകർഷിച്ച ഗുണങ്ങളെന്നും ജുബൈൽ ഇബിനു സീനയിൽ കണ്ടീഷൻ മോണിറ്ററിങ് സ്പെഷ്യലിസ്റ്റായി ജോലി ചെയ്യുന്ന ശിഹാബ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.