സൗദി ദക്ഷിണമേഖലയില്‍ നോര്‍ക്ക ഹെല്പ് ഡെസ്ക്
text_fieldsജിസാന്‍: കോവിഡ് 19 സാമൂഹിക വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണ ങ്ങള് മൂലം പ്രയാസമനുഭവിക്കുന്ന പ്രവാസി മലയാളികള്‍ക്ക് ആശ്വാസമേകുന്നതിനായി കേര ള സര്‍ക്കാറിെൻറ നോര്‍ക്ക ഹെൽപ് ഡെസ്ക് സൗദി അറേബ്യയുടെ ദക്ഷിണമേഖലയിലെ ജിസാന്‍, അബഹ, ഖമീസ് മുശൈത്ത്, നജ്റാന് എന്നീ പ്രവിശ്യകളില്‍ പ്രവര്‍ത്തനമാരംഭിച്ചു.
ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യമുള്ള പ്രവാസി മലയാളികള്‍ക്ക് അതത് പ്രവിശ്യയിലെ നോര്‍ക്ക ഹെല്പ് ഡെസ്ക്കുമായി ബന്ധപ്പെടാവുന്നതാണ്. പ്രവാസി മലയാളികള്‍ക്ക് അടിയന്തര സഹായം നല്‍കുന്നതിനായി മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഗള്‍ഫ് നാടുകളില്‍ ആരംഭിച്ച ഹെൽപ് ഡെസ്ക്കുകളുടെ ഭാഗമായി സൗദിയിലെ എല്ലാ പ്രവിശ്യകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. കർഫ്യു മൂലം പ്രയാസമനുഭവിക്കുന്ന പ്രവാസി മലയാളികള്‍ക്ക് സൗദി അധികൃതരുടെയും ഇന്ത്യന്‍ കോണ്‍സുലേറ്റിെൻറയും സഹകരണത്തോടെ ആവശ്യമായ സഹായങ്ങള്‍ ഹെൽപ് ഡെസ്ക്കിലൂടെ നല്‍കുമെന്ന് ലോക കേരളസഭ അംഗവും ജനകീയ ആരോഗ്യവിദഗ്ധനുമായ ഡോ. മുബാറക്ക് സാനി അറിയിച്ചു.
വിവിധ പ്രവിശ്യകളിലെ നോര്‍ക്ക ഹെൽപ് െഡസ്ക് അംഗങ്ങള്‍: ജിസാന്‍: ഡോ. മുബാറക് സാനി (0597315187), വെന്നിയൂര്‍ ദേവന് (0507781167), താഹ കൊല്ലേത്ത് (0508716292), ഹാരിസ് കല്ലായി (0502760598); അബഹ, ഖമീസ് മുൈശത്ത്: ബാബു പരപ്പനങ്ങാടി (0534058573), വഹാബ് കരുനാഗപ്പള്ളി (0502403243), അഷ്റഫ് കുറ്റിച്ചല്‍ (0582722722); നജ്റാന്: കെ.എം. ഷാനവാസ് (0502623560), അനില്‍ രാമചന്ദ്രന് (0555735323), നൗഫല്‍ കുളത്തൂര്‍ (0507159065).
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.