Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാ​ട്ടി​ലു​ള്ള...

നാ​ട്ടി​ലു​ള്ള പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​വു​മാ​യി ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം

text_fields
bookmark_border

ജി​ദ്ദ: കോ​വി​ഡ് വ്യാ​പ​നം​മൂ​ലം തൊ​ഴി​ലും വ​രു​മാ​ന​വും ന​ഷ്​​ട​പ്പെ​ട്ട് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന പ് ര​വാ​സി​ക​ളു​ടെ നാ​ട്ടി​ലു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മേ​കാ​ൻ ‘പ്ര​വാ​സി​യു​ടെ കു​ടും​ബം പ്ര​യാ​സ​ ത്തി​ലാ​കി​ല്ല’​എ​ന്ന പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​താ​യി ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം സൗ​ദി നാ​ഷ​ന​ൽ കോ​ഓ​ഡി​നേ​റ്റ​ർ അ​ഷ്‌​റ​ഫ് മൊ​റ​യൂ​ർ, പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ നാ​സ​ർ കൊ​ടു​വ​ള്ളി എ​ന്നി​വ​ർ അ​റി​യി​ച്ചു.

എ​സ്.​ഡി.​പി.​ഐ​യു​മാ​യി സ​ഹ​ക​രി​ച്ച് കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലും പ​ദ്ധ​തി​യി​ലൂ​ടെ പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​പ്പാ​ക്കു​ക. എ​സ്.​ഡി.​പി.​ഐ ഹെ​ൽ​പ്​​ലൈ​ൻ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ച് ഭ​ക്ഷ​ണം, മ​രു​ന്ന്, വൈ​ദ്യ​സ​ഹാ​യം തു​ട​ങ്ങി​യ അ​വ​ശ്യ​സേ​വ​ന​ങ്ങ​ൾ പാ​ർ​ട്ടി​യു​ടെ അ​ത​ത്​ ജി​ല്ല കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യാ​ണ് ആ​വ​ശ്യ​ക്കാ​ർ​ക്കെ​ത്തി​ക്കു​ക. അ​തി​നാ​യി പ്ര​ത്യേ​ക വെ​ൽ​ഫെ​യ​ർ ടീ​മി​നെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

ഫോ​റം സൗ​ദി ഘ​ട​ക​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ദ​മ്മാം, റി​യാ​ദ്, ജി​ദ്ദ, അ​ബ​ഹ, മ​ദീ​ന, മ​ക്ക തു​ട​ങ്ങി​യ പ്ര​വി​ശ്യ​ക​ളി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള പാ​വ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ​ക്കും മ​റ്റു​മാ​യി എ​ഴു​ന്നൂ​റോ​ളം ഭ​ക്ഷ​ണ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ്ര​വാ​സി​ക​ളി​ൽ ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ന് വി​ധേ​യ​രാ​കു​ന്ന​വ​ർ​ക്ക്​ ആ​ക്‌​സ​സ് ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ച്ചു കൗ​ൺ​സ​ലി​ങ്​ ന​ൽ​കി​വ​രു​ന്ന​താ​യും അ​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story