സേവനനിരതരായി യാംബു മലയാളി അസോസിയേഷൻ
text_fieldsയാംബു: മഹാമാരിക്കാലത്ത് കരുതലിെൻറ കൈത്താങ്ങുമായി യാംബുവിലെ 10 മലയാളി പ്രവാസി സംഘ ടനകളുടെ കൂട്ടായ്മയായ യാംബു മലയാളി അസോസിയേഷൻ (വൈ.എം.എ) രംഗത്ത്. വ്യവസായ നഗരിയിൽ തൊ ഴിൽ നഷ്ടപ്പെട്ടവർ, സ്ഥാപനങ്ങൾ തുറക്കാൻ കഴിയാതെയും ദിവസവേതനത്തിന് ജോലി ഇല്ലാത്തതിനാലും മറ്റും ബുദ്ധിമുട്ടുന്നവർ, പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾ തുടങ്ങിയവരെ കണ്ടെത്തി സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വൈ.എം.എ മുന്നിട്ടിറങ്ങിയത്.
ഭക്ഷണത്തിന് പ്രയാസപ്പെടുന്ന നിരവധി പേർക്ക് ഇതിനകം ഭക്ഷണക്കിറ്റുകളും ആവശ്യക്കാർക്ക് കേറ്ററിങ് സ്ഥാപനം നടത്തുന്നവരുടെ സഹകരണത്തോടെ ഭക്ഷണവും അസോസിയേഷൻ എത്തിച്ചുനൽകി. പ്രയാസപ്പെടുന്നവർക്ക് ഇത്തരം സഹായങ്ങൾ നൽകാൻ സംഘടന ഇനിയും ശ്രമിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
യാംബുവിലെ സമ മെഡിക്കൽ കോംപ്ലക്സ് വൈ.എം.എയുമായി സഹകരിച്ച് മലയാളികൾക്ക് കോവിഡ് -19 പ്രൈമറി സ്ക്രീനിങ് ടെസ്റ്റ് സൗജന്യമായി നടത്താൻ സന്നദ്ധമായിട്ടുണ്ട്. താൽപര്യമുള്ളവർ അസ്കർ വണ്ടൂർ (0508987407), നാസർ നടുവിൽ (0508540029), ബൈജു വിവേകാനന്ദൻ (0563437747) എന്നിവരുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.