സൗദിയിൽ ദേശീയ ഡിജിറ്റൽ ‘ഹോമത്തോൺ’മത്സരം
text_fieldsജുബൈൽ: കോവിഡ് പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് സഹായിക്കുന്ന സാങ്കേതിക പരിഹാ രങ്ങൾ നിർമിക്കുകയെന്ന ലക്ഷ്യത്തോടെ സൗദി ഫെഡറേഷൻ ഫോർ സൈബർ സെക്യൂരിറ്റി പ്രോഗ്രാമി ങ് ആൻഡ് ഡ്രോൺസ് (എസ്.എ.എസ്.സി.എസ്.പി) സംഘടിപ്പിച്ച ദേശീയ ഡിജിറ്റൽ സംരംഭമായ ‘ഹോമത്ത ോൺ’മത്സരം ഞായറാഴ്ച ഒാൺലൈനിൽ ആരംഭിച്ചു. 51 രാജ്യങ്ങളിൽനിന്നുള്ള പതിനായിരത്തിലധികം സോഫ്റ്റ്വെയർ കമ്പനികൾ മത്സരത്തിൽ പങ്കെടുക്കാൻ അപേക്ഷിച്ചിട്ടുണ്ട്.
അവിടെ ഹോമത്തോണിൽ ലഭ്യമായ ഇ-ഗവൺമെൻറ്, സാമ്പത്തിക സാങ്കേതികവിദ്യ, ആരോഗ്യം, വിദ്യാഭ്യാസം, വ്യാപാരം, വിദൂര ജോലി, വിനോദം, ലോജിസ്റ്റിക് മേഖലകൾ എന്നിങ്ങനെ എട്ടു ട്രാക്കുകളിൽ പുതിയ സാങ്കേതിക പരിഹാരങ്ങൾ കണ്ടെത്തുന്നതിനുവേണ്ടി അവർ മത്സരിക്കും. ലോകമെമ്പാടുമുള്ള സോഫ്റ്റ്വെയർ കമ്പനികളും സാങ്കേതികവിദഗ്ധരും തമ്മിൽ ലിങ്കുകളും പ്രഫഷനൽ ആശയവിനിമയവും സൃഷ്ടിക്കുന്നതിനൊപ്പം സർക്കാറുകൾക്കും കമ്പനികൾക്കും സൊസൈറ്റികൾക്കും വ്യക്തികൾക്കും പ്രയോജനകരമായ സാങ്കേതിക പരിഹാരങ്ങൾ കണ്ടെത്തുന്നതിന് ഹോമേത്താൺ സഹായിക്കും.
പങ്കെടുക്കുന്നയാൾ രണ്ടു മുതൽ അഞ്ചു വരെ ആളുകളുള്ള അവരുടെ ടീമുകൾ സജ്ജമാക്കുകയും തുടർന്ന് വൈറസിെൻറ ഫലങ്ങൾ കുറക്കുന്നതിന് കാര്യമായ സാങ്കേതിക പരിഹാരങ്ങൾ നിർമിക്കുന്നതിന് ഏഴു ദിവസ കാലയളവിൽ മത്സരിക്കുകയും വേണം. മികച്ച മൂന്നു സാങ്കേതിക പരിഹാരങ്ങൾക്ക് ഹോമേത്താൺ ബാഡ്ജും മൂന്നു ലക്ഷം റിയാലിെൻറ സമ്മാനങ്ങളും ലഭിക്കും. ഇൗ മാസം 25ന് മത്സരം സമാപിക്കും. വിജയിക്കുന്ന ടീമുകളുടെ ഫലങ്ങൾ അതേ ദിവസംതന്നെ പ്രഖ്യാപിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.