Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക​​ർ​​ഫ്യൂ...

ക​​ർ​​ഫ്യൂ സ​​മ​​യ​​ത്തെ യാ​​ത്ര: അ​​നു​​മ​​തി​പ​​ത്രം ഒാ​​ൺ​​ലൈ​​നി​​ൽ

text_fields
bookmark_border
ക​​ർ​​ഫ്യൂ സ​​മ​​യ​​ത്തെ യാ​​ത്ര:  അ​​നു​​മ​​തി​പ​​ത്രം ഒാ​​ൺ​​ലൈ​​നി​​ൽ
cancel

ജി​​ദ്ദ: ക​​ര്‍ഫ്യൂ സ​​മ​​യ​​ങ്ങ​​ളി​​ലും യാ​​ത്ര​​ക്ക് അ​​നു​​മ​​തി​​യി​​ല്ലാ​​ത്ത ഘ​​ട്ട​​ങ്ങ​​ളി​​ലു ം അ​​ടി​​യ​​ന്ത​​ര ആ​​വ​​ശ്യ​​ങ്ങ​​ള്‍ക്കാ​​യി യാ​​ത്ര​ചെ​​യ്യാ​​ൻ അ​​നു​​മ​​തി പ​​ത്രം ഒാ​​ൺ​​ലൈ​​നാ​​യ ി ല​​ഭി​​ക്കും. ഇ​​തി​​നാ​​യി www.tanaqul.ecloud.sa എ​​ന്ന വെ​​ബ്‌​​സൈ​​റ്റി​​ല്‍ പേ​​രും ഇ​​ഖാ​​മ ന​​മ്പ​​റും മൊ​​ബൈ​​ല്‍ ന​​മ്പ​​റും ന​​ല്‍കി ര​​ജി​​സ്​​​റ്റ​​ര്‍ ചെ​​യ്യ​​ണം. മ​​ക്ക, മ​​ദീ​​ന എ​​ന്നീ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലൊ​​ഴി​​കെ രാ​​ജ്യ​​ത്തെ ന​​ഗ​​ര​​ങ്ങ​​ള്‍ക്കി​​ട​​യി​​ലും ഗ​​വ​​ർ​​ണ​​റേ​​റ്റു​​ക​​ള്‍ക്കി​​ട​​യി​​ലും അ​​യ​​ല്‍പ്ര​​ദേ​​ശ​​ങ്ങ​​ള്‍ക്കി​​ട​​യി​​ലും സ​​ഞ്ച​​രി​​ക്കു​​ന്ന​​തി​​ന് മ​​തി​​യാ​​യ കാ​​ര​​ണ​​ങ്ങ​​ളു​​ണ്ടെ​​ങ്കി​​ല്‍ ഇ​​തു​​വ​​ഴി അ​​നു​​മ​​തി പ​​ത്രം ല​​ഭി​​ക്കും. വി​​ദേ​​ശി​​ക​​ള്‍ക്കും സ്വ​​ദേ​​ശി​​ക​​ള്‍ക്കും ഈ ​​സേ​​വ​​നം ല​​ഭ്യ​​മാ​​ണ്.

മ​​ര​​ണം, ആ​​ശു​​പ​​ത്രി സേ​​വ​​നം, പ​​രി​​ചി​​ത​​മാ​​യ പ്ര​​ത്യേ​​ക സ​​ന്ദ​​ര്‍ഭ​​ങ്ങ​​ള്‍, മാ​​നു​​ഷി​​ക പ​​രി​​ഗ​​ണ​​ന​​യ​​ര്‍ഹി​​ക്കു​​ന്ന ഘ​​ട്ട​​ങ്ങ​​ള്‍ തു​​ട​​ങ്ങി​​യ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ലും മ​​റ്റ് അ​​ടി​​യ​​ന്ത​​ര ഘ​​ട്ട​​ങ്ങ​​ളി​​ലും ഈ ​​സേ​​വ​​നം ഉ​​പ​​യോ​​ഗി​​ക്കാം. ഓ​​ണ്‍ലൈ​​നി​​ല്‍ അ​​പേ​​ക്ഷ സ​​മ​​ര്‍പ്പി​​ച്ചാ​​ലു​​ട​​ൻ സ്വീ​​ക​​രി​​ച്ച​​താ​​യി മൊ​​ബൈ​​ൽ ഫോ​​ണി​​ലേ​​ക്ക് സ​​ന്ദേ​​ശം ല​​ഭി​​ക്കും. അ​​ല്‍പ​​സ​മ​​യ​​ത്തി​​നു ശേ​​ഷം യാ​​ത്ര​​ക്ക് അ​​നു​​മ​​തി ല​​ഭി​​ച്ചാ​​ല്‍ യാ​​ത്ര ചെ​​യ്യേ​​ണ്ട സ​​മ​​യ​​വും മ​​റ്റ് വി​​ശ​​ദീ​​ക​​ര​​ണ​​ങ്ങ​​ളു​​മു​​ള്‍പ്പെ​​ടു​​ന്ന അ​​നു​​മ​​തി പ​​ത്ര​​വും മൊ​​ബൈ​​ലി​​ല്‍ ല​​ഭി​​ക്കും.

അ​​പേ​​ക്ഷ നി​​രാ​​ക​​രി​​ക്കു​​ക​​യാ​​ണെ​​ങ്കി​​ല്‍ അ​​ക്കാ​​ര്യം സം​​ബ​​ന്ധി​​ച്ചും അ​​പേ​​ക്ഷ​​ക​​ന് അ​​റി​​യി​​പ്പു​​ണ്ടാ​​കും. അ​​ക​​മ്പ​​ടി​​യാ​​യി അ​​ടു​​ത്ത ബ​​ന്ധു​​ക്ക​​ളെ​​യോ സു​​ഹൃ​​ത്തു​​ക്ക​​ളെ​​യോ യാ​​ത്ര​​യി​​ല്‍ പ​​ങ്കാ​​ളി​​ക​​ളാ​​ക്ക​​ണ​​മെ​​ങ്കി​​ല്‍ അ​​പേ​​ക്ഷ​​യോ​​ടൊ​​പ്പം അ​​വ​​രു​​ടെ രേ​​ഖ​​ക​​ളും സ​​മ​​ര്‍പ്പി​​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story