യാംബുവിൽ ആരോഗ്യ പരിശോധനയും ഫീൽഡ് പ്രവർത്തനങ്ങളും സജീവം
text_fieldsയാംബു: കോവിഡ് ലക്ഷണമുള്ളവരെ കണ്ടെത്താൻ യാംബുവിലും ആരോഗ്യ സർവേകളും ഫീൽഡ് പ്രവർത് തനങ്ങളും സജീവം. യാംബു ഗവർണറേറ്റിന് കീഴിലുള്ള ആരോഗ്യ വിഭാഗത്തിെൻറ സന്നദ്ധ സംഘമാണ ് ഇതിന് നേതൃത്വം നൽകുന്നത്. രോഗവ്യാപനം പൂർണമായി തടഞ്ഞ് ജനങ്ങളുടെ ആരോഗ്യം ഉറപ്പാ ക്കുന്നതിെൻറ ഭാഗമായാണ് തുടർച്ചയായ പരിശോധന. നഗരത്തിലെ താമസകേന്ദ്രങ്ങളിലും പാർപ്പിട സമുച്ചയങ്ങളിലും ആരോഗ്യ പ്രവർത്തകർ സന്ദർശനം നടത്തി ആളുകളുടെ സ്ഥിതിവിവരക്കണക്ക് രേഖപ്പെടുത്തുകയും ശരീര താപനില പരിശോധിക്കുകയും ചെയ്യുന്നുണ്ട്.
കോവിഡ് ലക്ഷണങ്ങൾ ആളുകൾ പ്രകടിപ്പിക്കുന്നില്ലെങ്കിലും മുൻകരുതൽ നടപടി എന്നനിലയിലാണ് ആരോഗ്യ പരിശോധനകൾ നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശത്തെ തുടർന്ന് രാജ്യത്തി െൻറ പൊതു ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ വേണ്ട ജാഗ്രതകൾ പാലിക്കാൻ എല്ലാ മുനിസിപ്പാലിറ്റി അധികൃതരും രംഗത്തുണ്ട്. ആവശ്യമനുസരിച്ച് കോവിഡ് ടെസ്റ്റ് നടത്താനുള്ള സംവിധാനങ്ങളും ബന്ധപ്പെട്ടവർ എല്ലാ പ്രദേശങ്ങളിലും ഒരുക്കിയിട്ടുണ്ട്. ജനങ്ങൾക്കിടയിൽ കോവിഡ് പ്രതിരോധ ബോധവത്കരണവും കാര്യക്ഷമമാക്കിയിട്ടുണ്ട്.
സമൂഹ അകലം പാലിക്കൽ, മാസ്ക് ധരിക്കൽ, കൈകൾ ഇടക്കിടെ കഴുകൽ, അണുമുക്തി ലോഷൻ ഉപയോഗിക്കൽ തുടങ്ങിയ നിർദേശങ്ങൾ ആരോഗ്യ പ്രവർത്തകർ സന്ദർശന വേളയിൽ പ്രദേശവാസികൾക്ക് ആവർത്തിച്ച് നൽകുന്നുണ്ട്. പനിയോ വരണ്ട ചുമയോ ശ്വാസതടസ്സമോ ഉണ്ടെങ്കിൽ, വീട്ടിൽ തന്നെ കഴിയാനും 937 എന്ന ആരോഗ്യ മന്ത്രാലയത്തിെൻറ നമ്പറിലേക്ക് വിളിച്ചറിയിക്കാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഹാമാരിയെ പിടിച്ചുകെട്ടാൻ ജനങ്ങളുടെ സഹകരണവും പിന്തുണയും ആരോഗ്യ പ്രവർത്തകർക്കും സുരക്ഷ ഉദ്യോഗസ്ഥർക്കും ലഭിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.