പ്രതിസന്ധിയിലായ പ്രവാസികൾക്ക് സഹായവുമായി മലപ്പുറം കെ.എം.സി.സി
text_fieldsറിയാദ്: പ്രയാസപ്പെടുന്ന പ്രവാസികൾക്ക് സഹായവുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില ്ല കമ്മിറ്റി. ‘കരുതലായി ഞങ്ങളുണ്ട്’ എന്ന പേരിലാണ് വിപുല കാമ്പയിനുമായി പ്രവർത്തനരം ഗത്തുള്ളത്. ഭക്ഷണത്തിനും മരുന്നിനും പ്രയാസപ്പെടുന്നവർക്കും കുടുംബങ്ങളായി താമസി ക്കുന്നവർക്കും ഭക്ഷണ കിറ്റുകൾ നൽകുന്നതുൾപ്പെടെ വിവിധ പ്രവർത്തനങ്ങൾ നടക്കുന്ന ു. സമൂഹ മാധ്യമങ്ങളും കീഴ്ഘടകങ്ങളും വഴിയാണ് സഹായത്തിനർഹരായ ആളുകളെ കണ്ടെത്തുന്നത്. വ്യക്തികളും സ്ഥാപനങ്ങളും നൽകുന്ന സാമ്പത്തിക സഹായവും വിഭവങ്ങളും സമാഹരിച്ചാണ് ഭക്ഷണ കിറ്റുകൾ തയാറാക്കുന്നത്.
രോഗികൾക്ക് ആവശ്യമായ മരുന്നുകളും പ്രവർത്തകർ അവരുടെ താമസ സ്ഥലങ്ങളിൽ എത്തിച്ചുനൽകുന്നുണ്ട്. കൂടാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കും സജ്ജീകരിച്ചിട്ടുണ്ട്. നിരവധി ആളുകൾ സഹായങ്ങൾ തേടി വിളിക്കുന്നുണ്ട്. രോഗലക്ഷണമുള്ള ആളുകൾക്ക് ഡോക്ടർമാരുടെ സഹായത്തോടെ നിർദേശങ്ങൾ നൽകുന്നതോടൊപ്പം കോവിഡ് ടെസ്റ്റിന് വിധേയമാക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിലേക്കും റെഡ് ക്രസൻറിലേക്കും വിളിച്ച് ആംബുലൻസ് സൗകര്യമൊരുക്കിക്കൊടുക്കാൻ സഹായിക്കുന്നുണ്ട്. അഞ്ഞൂറിലധികം ആളുകൾ മൂന്നാഴ്ചക്കുള്ളിൽ ഹെൽപ് ഡെസ്കിലേക്ക് വിളിച്ചു. കർഫ്യൂ നടപ്പായതിനുശേഷം മലയാളികൾ ഉൾപ്പെടെ ഒമ്പത് പേരുടെ മൃതദേഹം സംസ്കരിക്കുന്നതിന് വേണ്ടി ജില്ല വെൽഫെയർ ചെയർമാൻ റഫീഖ് മഞ്ചേരി, കൺവീനർ ഷറഫു പുളിക്കൽ എന്നിവർ നേതൃത്വം നൽകി.
പ്രവാസികളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഭരണകർത്താക്കൾക്ക് നിവേദനം നൽകി. വിമാന സർവിസ് ആരംഭിക്കുന്ന മുറക്ക് നാട്ടിലേക്ക് അടിയന്തരമായി പോകേണ്ട രോഗികൾ, ഗർഭിണികൾ, ജോലി നഷ്ടപ്പെട്ടവർ എന്നിവരുടെ മുൻഗണനാ ലിസ്റ്റ് തയാറാക്കുന്നതിന് ജില്ല കമ്മിറ്റിക്ക് കീഴിൽ പ്രത്യേക സെൽ പ്രവർത്തിക്കുന്നുണ്ട്. നോർക്ക പ്രഖ്യാപിച്ച പ്രവാസി ധനസഹായം ലഭ്യമാക്കുന്നതിന് ജില്ല സമിതിയായ കോൺ സെൻററിെൻറ നേതൃത്വത്തിൽ ഹെൽപ് ഡെസ്കും പ്രവർത്തിക്കുന്നു.
മുഹമ്മദ് വേങ്ങര, അസീസ് വെങ്കിട്ട, ശുഹൈബ് പനങ്ങാങ്ങര, ഷൗക്കത്ത് കടമ്പോട്ട്, യൂനസ് കൈതക്കോടൻ, അഷ്റഫ് മോയൻ, ഷാഫി ചിറ്റത്തുപ്പാറ, മുനീർ വാഴക്കാട്, അഷ്റഫ് കൽപകഞ്ചേരി, ഷെരീഫ് അരീക്കോട്, ഹമീദ് ക്ലാരി, കുഞ്ഞിപ്പ തവനൂർ, ലത്തീഫ് താനാളൂർ, സിദ്ദീഖ് കോനാരി, യൂനസ് സലിം താഴേക്കോട്, ഇക്ബാൽ തിരൂർ, ഷബീർ കളത്തിൽ, മുബാറക് ഒളവട്ടൂർ, അഹമ്മദ് കബീർ വളപുരം, ലത്തീഫ് ചെറുകാവ്, ഫൈസൽ കോട്ടക്കൽ, ഫിറോസ് പൂക്കോട്ടൂർ, ഇസ്മാഇൗൽ താനൂർ, സക്കീർ താഴെക്കോട്, നജ്മുദ്ദീൻ അരീക്കൻ, നൗഷാദ് ചക്കാല, ഷബീറലി പള്ളിക്കൽ, റഫീഖ് ചെറുമുക്ക്, ഹാഷിം കോട്ടക്കൽ, ഫൈസൽ ഇരുമ്പുഴി, ഇസ്ഹാഖ് താനൂർ, സലീം സിയാംകണ്ടം, സലാം പയ്യനാട്, സുലൈമാൻ പുതുകൊള്ളി, സി.വി. ഇസ്മാഇൗൽ, അബൂട്ടി വണ്ടൂർ, നൗഷാദ് പള്ളിക്കൽ, ഉമർ അമ്മാനത്ത്, അബ്ദുസമദ്, ഷബീറലി ജാസ്, എം.കെ. നവാസ്, ഫിറോസ് പള്ളിപ്പടി, യൂനസ് തോട്ടത്തിൽ, മജീദ് മണ്ണാർമല, നാസർ മംഗലത്ത്, സി. റിയാസ്, നൗഫൽ ചാപ്പപ്പടി തുടങ്ങിയവരാണ് പ്രവർത്തനരംഗത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.