Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമാ​ളു​ക​ളി​ൽ ക​ർ​ശ​ന...

മാ​ളു​ക​ളി​ൽ ക​ർ​ശ​ന മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ

text_fields
bookmark_border
മാ​ളു​ക​ളി​ൽ ക​ർ​ശ​ന മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ
cancel
camera_alt????????????? ?????? ???????? ???????????? ???????????????????????? ????????????

ജി​ദ്ദ: മാ​ളു​ക​ളി​ൽ ഷോ​പ്പി​നെ​ത്തു​ന്ന​വ​ർ​ക്ക്​ ആ​രോ​ഗ്യ സു​ര​ക്ഷ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ശ​ക്തം.​​ കോ​വി​ഡ്​ വ്യാ​പ​നം ത​ട​യാ​ൻ മു​ൻ​ക​രു​ത​ലാ​യി ഒ​ന്ന​ര മാ​സ​​ത്തോ​ളം അ​ട​ച്ചി​ട്ട മ​ക്ക ഒ​ഴി​കെ വി​വി​ധ മേ​ഖ​ക​ളി​ലെ മാ​ളു​ക​ളും ​മൊ​ത്ത, ചി​ല്ല​റ ക​ട​ക​ളും ബു​ധ​നാ​ഴ്​​ച​യാ​ണ്​ ​തു​റ​ന്ന​ത്. ഗ​വ​ൺ​മ​െൻറ്​ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന്​ കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചു​കൊ​ണ്ടാ​ണ്​ ആ​ദ്യ ദി​വ​സം മു​ത​ൽ ആ​ളു​ക​ളെ ക​ട​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. മാ​ളു​ക​ളി​ൽ പാ​ലി​ക്കേ​ണ്ട ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ മു​നി​സി​പ്പാ​ലി​റ്റി നേ​ര​ത്തെ ന​ൽ​കി​യി​രു​ന്നു. തു​റ​ക്കു​ന്ന​തി​ന്​ മു​മ്പ്​ മു​ഴു​വ​ൻ ഭാ​ഗ​ങ്ങ​ളും അ​ണു​മു​ക്​​ത​മാ​ക്കാ​നും ശു​ചീ​ക​രി​ക്കാ​നും  മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ സ്​​റ്റി​ക്ക​റു​ക​ൾ ആ​ളു​ക​ൾ കാ​ണ​ത്ത​ക്ക​വി​ധം ഒ​ട്ടി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

പ്ര​മു​ഖ ഷോ​പ്പി​ങ്​ സ​െൻറ​റു​ക​ളി​ലെ​ല്ലാം ഷോ​പ്പി​ങ്ങി​നി​ടെ  രോ​ഗ​പ്ര​തി​രോ​ധ​ന​ത്തി​ന്​ ആ​വ​ശ്യ​മാ​യ സാ​നി​റ്റൈ​സ​ർ അ​ട​ക്ക​മു​ള്ള വ​സ്​​തു​ക്ക​ൾ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ചി​രു​ന്നു. ജോ​ലി​ക്കാ​ർ​ക്ക്​ ആ​വ​ശ്യ​മാ​യ ബോ​ധ​വ​ത്​​ക​ര​ണം നേ​ര​ത്തെ  ന​ൽ​കി​യി​രു​ന്നു. പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ൽ​വെ​ച്ച്​ ആ​ളു​ക​ളു​ടെ ശ​രീ​ര താ​പ​നി​ല പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ്​ മാ​ളു​ക​ളി​ൽ അ​ക​ത്തേ​ക്ക്​ ക​ട​ത്തി​വി​ട്ട​ത്. രോ​ഗ​ബാ​ധ​യു​ണ്ടെ​ന്ന്  സം​ശ​യി​ക്കു​ന്ന​​വ​ർ​ക്ക്​ താ​ൽ​കാ​ലി​ക വി​ശ്ര​മ​ത്തി​നു​ള്ള സ്​​ഥ​ല​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു. ലി​ഫ്​​റ്റു​ക​ളും നി​ല​ങ്ങ​ളും ടോ​യ്​​ല​റ്റു​ക​ളും ഇ​ട​ക്കി​ടെ വൃ​ത്തി​യാ​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ളെ  നി​യോ​ഗി​ച്ചി​രു​ന്നു. മാ​ളി​ന​ക​ത്തേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന​തി​ന്​ മു​മ്പ്​ മു​ഖാ​വ​ര​ണം ധ​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടാ​നും ആ​ളു​ക​ൾ ക​വാ​ട​ങ്ങ​ളി​ൽ നി​ന്നു.

15 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള  കു​ട്ടി​ക​ളെ ക​ട​ത്തി​വി​ട്ടി​ല്ല. കു​ട്ടി​ക​ൾ വീ​ടു​ക​ൾ​ക്ക്​ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ട്. മാ​ളി​ന​ക​ത്തും പു​റ​ത്തും ആ​ളു​ക​ൾ​ക്ക്​ വി​ശ്ര​മി​ക്കാ​ൻ നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന  ഇ​രി​പ്പി​ട​ങ്ങ​ൾ എ​ല്ലാം നീ​ക്കം ചെ​യ്​​തു. ന​മ​സ്​​കാ​ര സ്​​ഥ​ല​ങ്ങ​ളും വി​ശ്ര​മ സ്​​ഥ​ല​ങ്ങ​ളും അ​ട​ച്ചി​ട്ടു. അ​ക​ലം പാ​ലി​ച്ചാ​ണ്​ ആ​ളു​ക​ളെ മാ​ളു​ക​ളി​ലേ​ക്കും പ്ര​മു​ഖ  സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലേ​ക്കും ക​ട​ത്തി​വി​ട്ട​ത്.​ ഏ​റെ നേ​രം ക്യു​നി​ന്നാ​ണ്​ പ​ല​ർ​ക്കും അ​ക​ത്ത്​ ക​യ​റാ​നാ​യ​ത്. ആ​ളു​ക​ൾ ത​മ്മി​ലു​ള്ള കൂ​ടി​ച്ചേ​ര​ലു​ക​ൾ പൂ​ർ​ണ​മാ​യും ത​ട​ഞ്ഞു. മാ​ളു​ക​ളും ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ച​തോ​ടെ ആ​രോ​ഗ്യ മു​ൻ​ക​രു​ത​ലും പ്ര​വ​ർ​ത്ത​ന​സ​മ​യ​വും പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന്​ പ​രി​ശോ​ധി​ക്കാ​ൻ അ​ത​ത്​  മേ​ഖ​ല​ക​ളി​ലെ മു​നി​സി​പ്പാ​ലി​റ്റി​ക്ക്​ കീ​ഴി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​ർ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ച്​ വ​രെ​യാ​ണ്​ മാ​ളു​ക​ൾ​ക്കും ക​ട​ക​ൾ​ക്കും പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi, saudi news, gulf news
Next Story